സൗദിഅറേബ്യ: ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് വിചാരണ നേരിട്ടുകൊണ്ടിരുന്ന സൗദി അറേബ്യയിലെ ആദ്യ വനിത ഭീകരവാദിക്ക് 15 വര്‍ഷത്തെ തടവ് ശിക്ഷ. വ്യത്യസ്ത ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ 37 കാരിയായ ഹൈല അല്ഖസീറ എന്ന സ്ത്രീക്കാണ് റിയാദ് പ്രത്യേക ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. 15 വര്‍ഷത്തെ ശിക്ഷാ കാലാവധിക്കുശേഷം രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്നതും കോടതി വിലക്കിയിട്ടുണ്ട്. ഭീകര സംഘടനയില്‍പ്പെട്ട അല്‍ഖ്വയ്ദ അംഗമാണിവര്‍.
ഭീകരവാദ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രത്തെ വഞ്ചിക്കുകയും മറ്റുള്ളവരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ലൈസന്‍സ് ഇല്ലാതെ രണ്ട് തോക്കുകള്‍ കൈവശം വക്കുകയും ചെയ്തതായി കോടതി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഇവര്‍ 1,00,000 രൂപയോളം ശേഖരിക്കുകയും ഈ തുക യെമനിലെ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നല്‍കുകയും ചെയ്തു. അതോടൊപ്പം യെമനിലേയും അഫ്ഗാനിസ്ഥാനിലേയും അല്‍ഖ്വയ്ദ അംഗങ്ങളുമായി ഇവര്ബന്ധപ്പെട്ടിരുന്നതായും ഇറാഖിലെ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: