റാലെഗന്സിദ്ധി: അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖരായ അരവിന്ദ് കെജ്രിവാള്, കിരണ്‍ബേദി, പ്രശാന്ത് ഭൂഷണ് തുടങ്ങിയവര്‍ റാലെഗന്സിദ്ധിയില് അണ്ണാ ഹസാരെയുമായി കൂടിക്കാഴ്ച നടത്തി. ഗാസിയാബാദില്‍ ഇന്നലെ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ സംഘം ഹസാരെയെ ധരിപ്പിച്ചു.
കിരണ്‍ബേദിക്കെതിരെ ഉയര്‍ന്ന വിമാനയാത്രാക്കൂലി വിവാദം, പ്രശാന്ത് ഭൂഷണിന്റെ കശ്മീര്‍ പരാമര്‍ശം എന്നിവ സംബന്ധിച്ച് ഇരുവരും ഹസാരേയ്ക്ക് വിശദീകരണം നല്‍കിയതായാണ് സൂചന. ഫലപ്രദമായ ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പാസാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രചാരണ പരിപാടികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു.
വര്‍ഷകാല സമ്മേളനത്തില്‍ ജനലോക് പാല് ബില്‍ പാസാക്കിയെടുക്കുവാനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ ഇന്നലത്തെ യോഗം തീരുമാനിച്ചിരുന്നു. കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം സംഘാംഗങ്ങള്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇക്കാര്യവും ഹസാരെയുമായി ചര്‍ച്ച ചെയ്തുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: