ടൂനിസ്: ടുണീഷ്യയില്‍ പുതിയ സര്‍ക്കാര്‍ പത്തു ദിവസത്തിനുള്ളില്‍ അധികാരമേല്‍ക്കുമെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട അന്നഹദ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹമാദി ജബലി പറഞ്ഞു.
217 അംഗ പാര്‍ലമെന്റില്‍ അന്നഹദയ്ക്കു 90 സീറ്റുകള്‍ ലഭിച്ചു. മുപ്പതു സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഫോര്‍ ദ് റിപ്പബ്ലിക്കുമായി ചര്‍ച്ച തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പ്രഥമ പരിഗണന സര്‍ക്കാര്‍ രൂപവത്കരണത്തിനും ഭാവിയിലെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതിനുമായിരിക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് പുതിയ ഭരണഘടന നിര്‍മിക്കുമെന്ന് അന്നഹദ തലവനും പ്രമുഖ ഇസ്രാമിക പണ്ഡിതനുമായ റാഷിത് ബലൂചിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: