മുംബൈ: മുംബൈ കോണ്‍ഗ്രസ് വനിതാ നേതാവ് വെടിയേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് നേതാവും വാര്‍ഡ് പ്രസിഡന്റുമായ റാണി കരോതിയ(53) ആണ് ശനിയാഴ്ച വൈകിട്ട് വെടിയേറ്റു മരിച്ചത്. ധാരാവിയിലെ ഗജാനന്ദ് കോളനിയിലുള്ള വീടിന് സമീപത്തുവച്ച് അക്തര്‍ എന്ന യുവാവ് കരോതിയയ്ക്ക് നേരേ നിറയൊഴിക്കുകയായിരുന്നു.
റാണിയെ രക്ഷിക്കാന്‍ ശ്രമിച്ച ചെറുമകന് കൃഷ്ണ എം കരോതിയയ്ക്കാണ് പരിക്കേറ്റത്. കൃഷ്ണയ്ക്ക് ചുമലില്‍ വെടിയേറ്റു. ഇരുവരേയും അടുത്തുളള സയണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റാണി കരോതിയയുടെ ജീവന് രക്ഷിക്കാനായില്ല. കൃഷ്ണ കരോതിയ ചികിത്സയിലാണ്.
അതേസമയം അക്രമത്തിനുശേഷം സ്വയം വെടിവച്ച അക്തറിനെയും സയണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. അക്തറിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. അക്തറിന്റെ പക്കല്‍ നിന്നും പിസ്റ്റളും വാളും പോലീസ് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: