ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ പാലം തകര്‍ന്ന് 50 പേര്‍ മരിച്ചതായി സംശയിക്കുന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ കാമെംഗ് ജില്ലയിലെ സെപ്പയില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. കാമെംഗ് നദിയ്‌ക്ക് കുറുകേയുള്ള തൂക്കുപാലമാണ് തകര്‍ന്നത്.
അപകടം നടക്കുമ്പോള്‍ പാലത്തില്‍ അമ്പതോളം പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. നദിയില്‍ വീണവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പാലം പൂര്‍ണമായി തകര്‍ന്നതു മൂലം പാലത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും നദിയില്‍ വീണു. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു.
ശക്തമായ വെള്ളമൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: