പിതാവിന് മോക്ഷംനേടിക്കൊടുക്കുക എന്നത് പുത്രന്റെ ധര്‍മമായി പുരാണങ്ങള്‍ കരുതുന്നു. എന്നാല്‍ തന്റെ പിതാവിന്റെ നാമധേയം അനുസ്മരിപ്പിക്കാന്‍ തക്കവണ്ണം ഹീനമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു മകനിലേക്കാണ് ഈ യാഴ്ച വാര്‍ത്തകള്‍ കേന്ദ്രീകരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകനും ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറുമായ വി.എ.അരുണ്കുമാറിലേക്ക്.
ഐഎച്ച്ആര്‍ഡി എന്ന സ്ഥാപനം കേരളസര്ക്കാരിനുകീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകളേയും സാങ്കേതിക സ്കൂളുകളേയും മറ്റുസ്ഥാപനങ്ങളേയും നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ്. എന്‍ജിനീയറിംഗില്‍ ബിരുദാനന്തരബിരുദവും ഗവേഷണബിരുദവുമുള്ള ഒരാള്ക്കേസാധാരണഗതിയില് അതിന്റെ നേതൃനിരയിലെത്താന്‍ കഴിയൂ. ഈ സ്ഥാപനത്തിലാണ് വേണ്ടത്ര യോഗ്യതകളില്ലാത്ത അരുണ്‍കുമാറിനെ അഡീഷനല്‍ ഡയറക്ടറായി നിയമിച്ചത്. ഇത്തരമൊരു നിയമനത്തിന് സ്പെഷ്യല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും ബഡ്ജറ്റില്‍ അദ്ദേഹത്തിനുള്ള പ്രതിഫലവും മറ്റും വകയിരുത്തേണ്ടതുമുണ്ട്. ഇതിനു സര്‍ക്കാര്‍ അനുവാദം വേണം. ഐഎച്ച്ആര്‍ഡിയുടെ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് ഒരു ഭരണസമിതി അഥവാ ഗവേണിംഗ് ബോഡിയാണ്. ഇതിന്റെ ചെയര്മാന് അരുണ്‍കുമാറിനെ നിയമിക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയായിരുന്നു. ഗവേര്‍ണിങ്ങ് ബോഡിയെ നോക്കുകുത്തിയാക്കി തീരുമാനങ്ങളെല്ലാം എം.എ.ബേബിയുടെ അംഗീകാരത്തോടെ നടപ്പാക്കിയതായി അക്കൗണ്ടന്റ് ജനറലിന്റേയും ധനകാര്യപരിശോധനാ വിഭാഗത്തിന്റേയും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഐഎച്ച്ആര്‍ഡിയുടെ ഭരണസമിതിയോഗം നാലുവര്‍ഷമായി കൂടുന്നില്ല. അഡീഷണല്‍ ഡയറക്ടറുടെ പദവി സര്‍വകലാശാലയിലെ പ്രോ വൈസ് ചാന്സലര്ക്കൊപ്പമാണ്. ഇത്തരമൊരു വിദ്യാഭ്യാസസ്ഥാപനത്തില്‍ പ്രിന്‍സിപ്പല്‍ അകാന്‍ അടിസ്ഥാനയോഗ്യതയോടൊപ്പം ഏഴുവര്‍ഷത്തെ അദ്ധ്യാപന പരിചയം വേണമെന്നിരിക്കെയാണ് ഇതുരണ്ടും ഇല്ലാത്ത അരുണ്‍കുമാറിന് പ്രിന്‍സിപ്പല്‍ ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, എന്നീ തസ്തികകളില്‍ സ്ഥാനക്കയറ്റം നല്കി നിയമിച്ചത്. ഇതിനുപുറമേ ഐടി മിഷനും ഐഎച്ച്ആര്‍ഡിയും ചേര്‍ന്നു രൂപവല്‍ക്കരിച്ച ഫിനിഷിങ്ങ് സ്കൂളിന്റെ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് ഐഎച്ച്ആര്‍ഡി ഭരണസമിതിയുടെ അനുമതിയോടെയായിരുന്നില്ല. ഫിനിഷിങ്ങ് സ്കൂളില്‍ നിയമാനുസൃതമായി കരാര്‍ ഉണ്ടാക്കാതെയാണ് കെല്‍ട്രോണിന്റെ ജോലികളേല്പ്പിച്ചത് എന്നിവയാണ് പരിശോധനറിപ്പോര്‍ട്ടിലെ മറ്റുപരാമര്‍ശങ്ങള്‍. ഇതില്‍ അരുണ്‍കുമാറിനേയും മറ്റൊരു ഐഎച്ച്ആര്‍ഡി ഉദ്യോഗസ്ഥനായ സുബ്രഹ്മണിയേയും സസ്പെന്‍ഡുചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. അരുണ്‍കുമാറിനെതിരെ നിയമസഭാസമിതിയുടെ അന്വേഷണം നടക്കുന്നതിനാല്‍ സുബ്രഹ്മണിയെ മാത്രമേ ഇപ്പോള്‍ സസ്പെന്ഡുചെയ്യുന്നുള്ളൂ.
2011 ഫെബ്രുവരിയില്‍ അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയോഗിച്ചതില്‍ അപാകതയുണ്ടെന്ന് ജുലൈ 12-ാം തിയതി കോണ്‍ഗ്രസ് അംഗം പി.സി.വിഷ്ണുനാഥ് നിയമസഭയില്‍ ചൂണ്ടിക്കാട്ടി. ഇതു പ്രകാരം ഐസിടി അക്കാദമി ഡയറക്ടറായുള്ള അരുണ്‍കുമാറിന്റെ നിയമനം, അക്കാദമിക്കുള്ള സാമ്പത്തികസഹായം, ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായുള്ള അരുണ്‍കുമാറിന്റെ നിയമനം, അരുണ്‍കുമാറിന്റെ സുഹൃത്തു നടത്തുന്ന സ്പേസ് എന്ന കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളെക്കുറിച്ച് നാല് പ്രതിപക്ഷ, ഭരണപക്ഷ എംഎള്എമാര് നിയമസഭാ സമിതിനേതാവായ വി.ഡി.സതീശന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. പി.സി.വിഷ്ണുനാഥും, വി.എസ്.അച്യുതാനന്ദനുമടക്കം 15 ഓളം പേരില്‍നിന്ന് സമിതി തെളിവുകള്‍ ശേഖരിക്കും. ഈ അന്വേഷണഫലത്തിനനുസരിച്ചായിരിക്കും അരുണിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത്.
അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷം അരുണ്‍കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും അവ എഴുതിത്തരാനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഉമ്മന്‍ചാണ്ടി അവ എഴുതിനല്‍കുകയും ചെയ്തു. ഈ വസ്തുതകള്‍ അച്യുതാനന്ദന് ലോകായുക്തയുടെ അന്വേഷണത്തിനുവിട്ടു.
ലോകയുക്തയില്‍ നിന്നും അത് പിന്‍വലിച്ചശേഷം 2011 ജൂണ്‍ 16ന് അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടു. 2003ല്‍ ചന്ദനഫാക്ടറി ഉടമകളില്‍ നിന്ന് അച്യുതാനന്ദന്റെ കര്ശനനിലപാടുകളെ അനുനയിപ്പിക്കാന്‍ 7 ലക്ഷം രൂപ വാങ്ങിയെന്നും ലോട്ടറി കേസ് സിബിഐക്ക് വിടാതിരിക്കാന്‍ പണം വാങ്ങിയെന്നും, കണ്ണൂര്‍ പവര്‍ പ്രോജക്റ്റ്സ് പ്രമോട്ടര്‍ കെ.പി.പി.നമ്പരില്‍നിന്ന് 5 ശതമാനം കമ്മീഷന് ആവശ്യപ്പെട്ടുവെന്നു ചെറിയ എന്റര്‍പ്രൈസുമായുള്ള വ്യാപാരബന്ധവും ഗോള്‍ഫ് ക്ലബിലെ അംഗത്വവും വിദേശയാത്രകളും എല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഇതിനെതിരെ അരുണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2011 സപ്തംബര്‍ 30ന് കേരള ഹൈക്കോടതി അത് തള്ളി.
കോളേജ് അദ്ധ്യാപന പരിചയമുണ്ടെന്ന നിലയില്‍ ഗവേഷണത്തിനു ചേരാന്‍ 2006ല്‍ അദ്ദേഹത്തിനു അനുമതി ലഭിച്ചെങ്കിലും വേണ്ടത്ര യോഗ്യതകളില്ലെന്ന കാരണത്താല്‍ കേരള സര്‍വകലാശാല അതു റദ്ദാക്കി. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചുവെങ്കിലും 2009 ജൂലൈ 3ന് സര്‍വകലാശാലയെ ന്യായീ കരിച്ചുകൊണ്ട് കോടതി ഉത്തരവു പുറപ്പെടുവിച്ചു.
അധികാരത്തിലിരിക്കുമ്പോള്‍ തന്റെ മകന്റെ ചെയ്തികള്‍ സശ്രദ്ധം നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും ലോകത്തെ അഴിമതിമുഴുവന് അവസാനിപ്പിക്കുന്നത് തന്റെ ദൗത്യമാണെന്നു ഭാവിക്കുന്ന അച്യുതാനന്ദനു കഴിഞ്ഞില്ല. ഒരു പിതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കമ്യൂണിസ്റ്റുകാരന് എന്ന നിലയിലും ഒരു പരാജയമാണ് അച്യുതാനന്ദന് എന്നും അദ്ദേഹം സാധാരണ അവനവന് കമ്മ്യൂണിസത്തിന്റെ പ്രതിബിംബമാണെന്നും സംഭവങ്ങള്‍ സൂചിപ്പിക്കുന്നു. കേവലം ഒരു സാധാരണക്കാരനായ അരുണ്‍കുമാറിനെ അച്യുതാനന്ദന്റെ ഭീകരമായ പതനത്തിനു മുമ്പില്‍നിന്ന് അവസരവാദി എന്ന മുദ്രമാത്രം ചാര്‍ത്തി തൃപ്തിയടയുന്നു.
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: