ഷാങ്ന്‍ഘായ്: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് വന്‍തോതിലുള്ള ഏറ്റെടുക്കലിന് ഒരുങ്ങുന്നു. ഏറ്റെടുക്കല്‍ ചിലവിനായി കമ്പനി നീക്കിവെച്ചിരിക്കുന്നത് 3500 കോടിരൂപ (70 കോടി ഡോളര്‍)ആണെന്ന കമ്പനിയുടെ എക്സിക്യൂട്ടീവ് കോ ചെയര്മാന് ക്രിസ് ഗോപാലകൃഷ്ണന് പറഞ്ഞു. ഹെല്‍ത്ത് കീയര്‍, ലൈഫ് സയന്‍സ് മേഖലകളില്‍ ഐടി സേവനം ലഭ്യമാക്കുന്ന കമ്പനികളെയാണ് ഇന്‍ഫോസിസ് ലക്ഷ്യമിടുന്നത്. ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ഈ മേഖലകളിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും അതുകൊണ്ട് മറ്റ് സ്ഥലങ്ങളിലുള്ള ഐടി കമ്പനികളെ ഏറ്റെടുക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും ക്രിസ് വ്യക്തമാക്കി. അമേരിക്കയിലും യൂറോപ്പിലുമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ഐടി കമ്പനികളുടെ സാമ്പത്തിക തളര്‍ച്ചയ്ക്ക് കാരണമാകുന്നെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി ഇന്‍ഫോസിസിന്റെ യൂറോപ്പിലെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്. സാമ്പത്തിക അന്തരീക്ഷം മോശമായതിനാല്‍ പല കമ്പനികളും കരാര്‍ ഒപ്പുവെയ്ക്കുന്നത് വൈകിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ഇന്‍ഫോസിസിന്റെ ഈ വര്‍ഷത്തെ വളര്‍ച്ചാ ലക്ഷ്യം 18.20 ശതമാനത്തില്‍നിന്ന് 17-19 ശതമാനമായി കുറഞ്ഞതായും ക്രിസ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: