Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുറ്റകൃത്യങ്ങളുടെ സ്വന്തം നാട്‌

Janmabhumi Online by Janmabhumi Online
Oct 28, 2011, 09:58 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

രാജ്യത്ത്‌ ഏറ്റവും നല്ല ക്രമസമാധാന പാലനം ഉള്ള സംസ്ഥാനം ആണ്‌ കേരളമെന്നായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരുന്നത്‌. ഇതിന്‌ അടിവരയിടാന്‍ അവര്‍ എടുത്തുകാട്ടിയത്‌ തുടര്‍ച്ചയായി മൂന്നുതവണ മികച്ച ക്രമസമാധാന സംസ്ഥാനത്തിനുള്ള അവാര്‍ഡ്‌ കേരളത്തിന്‌ കിട്ടിയതാണ്‌. ഡല്‍ഹിയില്‍ നടന്ന പ്രൗഢ ചടങ്ങുകളില്‍ വച്ച്‌ കേന്ദ്രമന്ത്രിമാര്‍ സമ്മാനിച്ച അവാര്‍ഡ്‌ വാങ്ങാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി തന്നെ നേരിട്ട്‌ പോകുകയും വലിയ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. നിയമസഭയില്‍ പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ്സ്‌ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനെക്കുറിച്ച്‌ കുറ്റംപറയുമ്പോഴൊക്കെ വകുപ്പുമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി നേതാക്കളും എടുത്തുകാട്ടിയതും ദേശീയതലത്തില്‍ കിട്ടിയ ഈ അവാര്‍ഡുകളായിരുന്നു. കേരളത്തിന്‌ എങ്ങനെ ഈ അവാര്‍ഡ്‌ കിട്ടി എന്ന്‌ അന്ന്‌ സംശയിച്ചവര്‍ക്കൊക്കെ ഉള്ള ഉത്തരമാണ്‌ കഴിഞ്ഞദിവസം ദേശീയ ക്രൈം റിക്കോര്‍ഡ്‌ ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ട്‌. കേരളം കുറ്റവാളികളുടെ നാടായി മാറുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കുറ്റകൃത്യങ്ങളുടെ കണക്ക്‌ കുത്തനെ കൂടിയതായുമാണ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌. സ്ത്രീപീഡനം, ബലാല്‍സംഗം, കൊലപാതകം, മോഷണം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ എണ്ണമാണ്‌ കൂടിയിരിക്കുന്നത്‌.കുകൊലപാതകം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ യുള്ള കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ (ഐപിസി) പരിധിയില്‍ വരുന്ന കുറ്റങ്ങളുടെ നിരക്കില്‍ 2010 ല്‍ കേരളമാണ്‌ ഒന്നാമത്‌. ഐപിസി കുറ്റങ്ങളുടെ നിരക്കില്‍ രാജ്യത്തെ മഹാനഗരങ്ങളില്‍ കൊച്ചിക്കാണ്‌ ഒന്നാംസ്ഥാനം.

ഒരു ലക്ഷം പേര്‍ക്ക്‌-എത്ര കുറ്റങ്ങള്‍ എന്ന അനുപാതത്തിലാണു കുറ്റകൃത്യ നിരക്കിന്റെ പട്ടിക തയാറാക്കുന്നത്‌. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഐപിസി കുറ്റങ്ങള്‍ മൊത്തം 1,48,313. ആകെ ജനസംഖ്യ 3.497 കോടി. അപ്പോള്‍ കുറ്റകൃത്യ നിരക്ക്‌ 424.1. എന്നാല്‍, രാജ്യത്തെ മൊത്തം കുറ്റകൃത്യങ്ങളില്‍ 6.7 ശതമാനമാണു കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഒന്നാമതു മധ്യപ്രദേശാണ്‌. എങ്കിലും ജനസംഖ്യയ്‌ക്ക്‌ ആനുപാതികമായി നോക്കുമ്പോള്‍ കുറ്റകൃത്യ നിരക്കില്‍ മധ്യപ്രദേശ്‌ നാലാം സ്ഥാനത്താണ്‌. സൈബര്‍ കുറ്റങ്ങള്‍ റജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം 142 കേസുകളുമായി രണ്ടാം സ്ഥാനത്താണ്‌. ജനസംഖ്യയ്‌ക്ക്‌ ആനുപാതികമായി കലാപക്കേസുകള്‍ ഏറ്റവും കൂടുതലുണ്ടായതു കേരളത്തിലാണ്‌ – 8724 എണ്ണം. രാജ്യത്ത്‌ കഴിഞ്ഞ വര്‍ഷം പതിനായിരത്തിലധികം ഐപിസി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത 23 പൊലീസ്‌ ജില്ലകളുണ്ട്‌. അതില്‍, 25,735 കേസുകളുമായി എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്‌. എറണാകുളം റൂറല്‍(16), കൊല്ലം(17), തൃശൂര്‍(18), പാലക്കാട്‌(21) എന്നിവയും പട്ടികയിലുള്‍പ്പെടുന്നു.

സംസ്ഥാനത്തു കഴിഞ്ഞ വര്‍ഷം 3978 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ജനസംഖ്യയ്‌ക്ക്‌ ആനുപാതികമായി നോക്കുമ്പോള്‍ മഹാനഗരങ്ങളില്‍ കൊച്ചിയിലെ കുറ്റകൃത്യ നിരക്ക്‌ 1897.8 ആണ്‌. കൊച്ചിയില്‍ 2009നെ അപേക്ഷിച്ച്‌ 193.7 ശതമാനം വര്‍ധനയാണു കഴിഞ്ഞ വര്‍ഷമുണ്ടായത്‌. മിക്ക മഹാനഗരങ്ങളിലെയും കുറ്റകൃത്യനിരക്ക്‌ ഗണ്യമായി കുറഞ്ഞപ്പോഴാണ്‌ കൊച്ചിയില്‍ നിരക്ക്‌ കുത്തനെ കൂടിയത്‌. കൊലപാതകം420, മാനഭംഗം 562 എന്നിങ്ങനെയാണ്‌ 2010 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിലെ വിവിധ പോലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ നവംബര്‍ മുപ്പതുവരെയുള്ള കണക്ക്‌ നോക്കുമ്പോള്‍ ഏതാണ്ട്‌ 1,36,526 കേസുകളാണ്‌ കേരളത്തിലെ പോലീസ്‌ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. തലസ്ഥാന നഗരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനം സ്വന്തമാക്കി. എന്നാല്‍ കൊലപാതകങ്ങളുടെ കണക്ക്‌ നോക്കുമ്പോള്‍ തലസ്ഥാന നഗരമാണ്‌ ഒന്നാം സ്ഥാനത്തെത്തുന്നത്‌. ബലാല്‍സംഗങ്ങളുടെ കാര്യത്തിലും തിരുവനന്തപുരം ഒന്നാം സ്ഥാനത്തുണ്ട്‌. മോഷണം, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുടെ കാര്യത്തിലും തിരുവനന്തപുരം ജില്ലയ്‌ക്കാണ്‌ ഒന്നാംസ്ഥാനം.

കേരളത്തില്‍ കേസുകള്‍ വ്യവസ്ഥാപിതമായി രജിസ്റ്റര്‍ചെയ്യുന്നതുകൊണ്ടാണ്‌ എണ്ണത്തിന്റെ കാര്യത്തില്‍ വര്‍ദ്ധനവുണ്ടായതെന്നാണ്‌ ന്യായീകരിക്കാന്‍ നിരത്തുന്ന കാരണങ്ങള്‍. എന്നാല്‍ ഇതിനപ്പുറം യാഥാര്‍ത്ഥ്യമുണ്ടെന്നതാണ്‌ വസ്തുത. മദ്യപാനത്തിലും ആത്മഹത്യയിലും സ്ത്രീപീഡനത്തിലും കേരളമാണ്‌ രാജ്യത്തൊന്നാമത്‌ അവിതര്‍ക്ക കാര്യമാണ്‌. മദ്യപാനം തന്നെയാണ്‌ കുറ്റകൃത്യങ്ങള്‍ ഉയരാനുള്ള പ്രധാനകാരണം. തലയ്‌ക്ക്‌ ബോധമുള്ളവരൊക്കെ ഇക്കാര്യം വിവിധ രീതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും മദ്യപാനം കൂടുന്നതല്ലാതെ കുറയുന്നില്ല. ഇതിനായി മാറിമാറിവന്ന സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഒന്നും ചെയ്യുന്നുമില്ല. പോലീസുകാരില്‍ പോലും കുറ്റവാളികള്‍ പെരുകുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം കേരളത്തിലുണ്ട്‌. ജനമിത്രപോലീസ്‌, മൈത്രിപോലീസ്‌ എന്നൊക്കെ കേള്‍ക്കാന്‍ നല്ല പദങ്ങളാണെങ്കിലും പോലീസിനെ ഭീതിയോടെ സമീപിക്കേണ്ട സാഹചര്യമാണ്‌ ഇന്നും നിലനില്‍ക്കുന്നത്‌.

ഒരുകാലത്ത്‌ ആരോഗ്യപരിരക്ഷയിലും വിദ്യാഭ്യാസത്തിലും രാജ്യത്ത്‌ ഒന്നാമതായിരുന്ന കേരളം ഇന്ന്‌ കുറ്റകൃത്യങ്ങളുടെ നിരക്കിലും മദ്യപാനത്തിന്റെ കാര്യത്തിലും ഒന്നാമതെത്തി എന്ന്‌ വരുന്നത്‌ ആര്‍ക്കും ഭൂഷണമല്ല. ഭരണത്തിന്റെ പേരില്‍ പരസ്പരം മേനി നടിക്കുന്നവരും കുറ്റപ്പടുത്തുന്നവരും ഇതറിഞ്ഞ്‌ പ്രവര്‍ത്തിച്ചാല്‍ കേരളം വീണ്ടുമൊരു ഭ്രാന്താലയമാകാതിരിക്കും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി
BJP

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

BJP

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍
BJP

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

India

ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല : പവൻ കല്യാൺ

പുതിയ വാര്‍ത്തകള്‍

ഇനി പ്രവര്‍ത്തനകേന്ദ്രം പുതിയ മാരാര്‍ജി ഭവന്‍

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

വികസിത കേരളത്തിനായി പുതിയ തുടക്കം: രാജീവ് ചന്ദ്രശേഖര്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

നേതാക്കളുടെ നിര, ഭവ്യമായ ചടങ്ങ്, പുതിയ ഊർജ്ജം; ആഘോഷമാക്കി പാർട്ടി പ്രവർത്തകർ

തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമലനട തുറക്കുന്നു, നിര്‍മാണം പൂര്‍ത്തീകരിച്ച നവഗ്രഹ ശ്രീകോവിലില്‍

ശബരിമല നട തുറന്നു; നവഗ്രഹ പ്രതിഷ്ഠ നാളെ

കുറിച്ചി ആതുരാശ്രമത്തില്‍ നടന്ന ആതുരദാസ് സ്വാമിയുടെ 112-ാം ജയന്തി ആഘോഷം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി ആതുരദാസ് ദുര്‍ബലവിഭാഗങ്ങളുടെ ഉന്നതിക്ക് പ്രവര്‍ത്തിച്ച വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

കുഞ്ഞുമായി യുവതി ജീവനൊടുക്കിയ സംഭവം; വിപഞ്ചിക മണിയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഓരോ നിലയിലും കയറിയിറങ്ങി, എല്ലാം ഉറപ്പുവരുത്തി അമിത് ഷാ

ക്ഷേത്രസംരക്ഷണസമിതി അരലക്ഷം വീടുകളില്‍ രാമായണ പാരായണം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies