ലണ്ടന്‍: ബ്രിട്ടനിലെ ഭരണാധികാരികളുടെ ആണ്, പെണ്‍കുട്ടികള്‍ക്ക് ഇനി മുതല്‍ സിംഹാസനത്തിന് തുല്യാവകാശം. കോമണ്‍വെല്‍ത്ത് നേതാക്കള്‍ ഇതനുസരിച്ച് പിന്തുടര്ച്ചാവകാശ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സമ്മതിച്ചു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നടക്കുന്ന 16 കോമണ്‍വെല്‍ത്ത് നേതാക്കളുടെ സമ്മേളനം ഇത് അംഗീകരിച്ചു. നാടുവാഴി റോമന്‍ കത്തോലിക്കരെ വിവാഹം ചെയ്യരുതെന്ന നിയമം എടുത്തുകളഞ്ഞു. നാടുവാഴികളുടെ ആദ്യത്തെ ആണ്സന്താനമാണ് 300 വര്‍ഷത്തെ ചരിത്രപ്രകാരം രാജ്യാവകാശി. ആണ്സന്താനമില്ലാത്ത അവസരത്തില്‍ മാത്രമേ രാജാധികാരം മൂത്ത പെണ്‍കുട്ടിക്ക് ലഭിക്കുകയുള്ളൂ. ഈ നിയമമാണ് ഭേദഗതി ചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: