റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ നയഫ് അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനെ തിരഞ്ഞെടുത്തു. ഇസ്ലാമിക ഭീകരര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിലൂടെ പശ്ചിമേഷ്യയില്‍ ഏറെ ശ്രദ്ധേയനായ മന്ത്രിയാണ് നയഫ്.
കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന് കഴിഞ്ഞയാഴ്ച അന്തരിച്ചതിനെ തുടര്‍ന്നാണ് സൗദി രാജവംശം പുതിയ അവകാശിയെ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: