യുവാക്കളുടെയും യുവതികളുടെയും അവകാശവും ചുമതലയുമാണ് ലോകക്ഷേമവും ലോകപുരോഗതിയും ലോകശാന്തിയും വളര്‍ത്തുന്ന കാര്യം. എല്ലാ കര്‍മങ്ങളും പവിത്രമാക്കുക. ഈശ്വരപ്രേമം അനുഭവിക്കുക. ഇതാണ് സ്വാമിയുടെ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം. എന്റെ ജീവിതമാണ് എന്റെ എന്ന സ്വാമിയുടെ മാതൃക പിന്തുടരുക.
എന്നാല്‍ ജനങ്ങള്‍ ആശയങ്ങള്‍ വിസ്മരിച്ച് ആശകള്‍ വളര്‍ത്തുന്നു. സ്വാര്‍ത്ഥത, ദേശസ്നേഹത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു. ഇത് മാറിയേ തീരൂ. ഒരിക്കലും ജന്മഭൂമിയെ മറക്കരുത്. നമ്മുടെ പൂര്‍വികര്‍ സര്‍വ്വോത്തമ ഗുണമായി ത്യാഗത്തെയാണ് സിംഹാസനത്തില്‍ അവരോധിച്ചത്. അവര്‍ നീതിക്കും സത്യത്തിനും വേണ്ടി നിലകൊണ്ടു. തല്‍ഫലമായി അവര്‍ക്ക് ശാന്തിയനുഭവിക്കാകനായി.
ഇന്ന് ത്യാഗമനോഭാവരാഹിത്യം, ധര്‍മച്യുതി, സത്യനിഷേധം എന്നിവ മാനവരാശിയെ ഭീതിപ്പെടുത്തുന്നു. യുവജനങ്ങള്‍ ത്യാഗത്തെ അവരുടെ ഹൃദയസിംഹാസനത്തില്‍ അവരോധിക്കണം. ശിരസ്സില്‍ ധര്മകിരീടമണിയണം.കൈകളില്‍ സത്യമാകുന്ന ഉടവാളേന്തണം. ഇവയാണ് രാജ്യരക്ഷയ്ക്ക് വേണ്ട ആയുധങ്ങള്‍.
യുവജനങ്ങള്‍ യഥാര്‍ത്ഥ ജീവിതോദ്ദേശ്യമെന്തന്നറിയണം. അവര്‍ തങ്ങളുടെ ഹൃദയങ്ങളിലെ മാലിന്യങ്ങളില്‍നിന്നെല്ലാം മുക്തിനേടണം. പവിത്രഹൃദയങ്ങളുമായി എല്ലായിടത്തും എല്ലായ്പ്പോഴും സേവനസന്നദ്ധരായിരിക്കണം. ‘കൈകള്‍ സമൂഹത്തില്‍ ശിരസ്സ് നിബിഡവനങ്ങളില്‍ ‘. ഇന്നുമുതല്‍ അചഞ്ചലമായ മനസ്സും ഉറച്ച ദര്‍ശനവുമായി വളരുക. ലോകത്തെ ദിവ്യപ്രപഞ്ചമാക്കാന് ഇതാണ് സ്വര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: