സഹജമാര്ഗത്തില് നമ്മെ നമ്മുടെ ഗുരുക്കന്മാര് പരിശീലിപ്പിക്കുന്നത് രാജയോഗമാണ്. അതായത് മാമസികമായി അഭ്യസിക്കേണ്ടുന്ന അജപത്തോടെയുള്ള ധ്യാനമാകുന്നു ഈ യോഗമുദ്ര. ഇവിടെ നാം നമ്മുടെ കുടുംബത്തെ ഉപേക്ഷിക്കാതെയും വിജനസ്ഥലത്തുപോകാതെയുമാണ് ധ്യാനമനുഷ്ഠിക്കുന്നത്. ജീവിതത്തിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനല്ല ധ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് അവയെ ധൈര്യത്തോടെയും ആത്മസംയമനത്തിലൂടെയും അഭിമൂഖീരിച്ച് ഈശ്വരസാക്ഷാത്കാരം എന്ന ലക്ഷ്യത്തിലെത്തുവാനാണ്.
ധ്യാനമനുഷ്ഠിക്കുന്ന എല്ലാവരും എല്ലാകാര്യത്തിലും ഒരു മിതത്വം പുലര്‍ത്തണം. ചുതുകളി, മദ്യപാനം എന്നിവ തിര്‍ത്തും വര്‍ജ്ജിക്കേണ്ടതാണ്. അമികഭക്ഷണം, അമിതഉറക്കം, അമിതസംഭാഷണം എന്നിവ നിയന്ത്രിക്കേണ്ടതാണ്. അതുപോലെ ലൗകികകാര്യങ്ങള്‍ക്ക് അമിതപ്രധാന്യം കൊടുക്കാതിരിക്കുക. കാരണം ഇവ ഏറ്റവും അപകടം നിറഞ്ഞതും നമ്മുടെ ദിശ തന്നെ മാറ്റി നമ്മെ അധഃപതനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നമ്മുടെ വികാരവിചാരങ്ങളെ നിയന്ത്രിച്ചും, വര്‍ജ്ജിക്കേണ്ടത് വര്‍ജ്ജിച്ചും, സത്യസന്ധമായും കഴിയുന്നത്ര നിശ്ശബ്ദത പാലിച്ചും സ്വന്തം മനോവേദകളെ സഹിച്ചും ജീവിക്കുമ്പോള്‍ ആണ് യഥാര്‍ത്ഥത്തില്‍ നാം യോഗികള്‍ ആകുന്നത്.
കാറ്റുതട്ടാത്ത ഒരിടത്തുവെച്ച ചാഞ്ചല്യമില്ലാത്ത ദീപനാളം പോലെയായിരിക്കണം ആത്മസംയമനം നേടിയ ഒരു യഥാര്‍ത്ഥയോഗി. അങ്ങിനെയുള്ളവര്‍ അതീന്ദ്രിയസത്തിയില് ധ്യാനമുറ്റപ്പിച്ച് അചഞ്ചലരായി നിലകൊള്ളും.
എല്ലാ ജീവജാലങ്ങളിലുമുള്ള ത്രിഗുണങ്ങളാകുന്നു രജോഗുണം, തമോഗുണം, സത്വഗുണം എന്നിവ. ഈ മുന്ന് ഗുണങ്ങള്‍ക്ക് നാം ഒരവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ വിധേയരാണ്. ആത്മസംയമനം നേടുന്നതിലൂടെ നമുക്ക് രജോഗുണത്തെയും തമോഗുണത്തെയും മറികടന്ന് സാത്വികരാകാന്‍ കഴിയും. പക്ഷേ സത്വഗുണം നമ്മെ വീണ്ടും രജോഗുണത്തിലേക്ക് നയിക്കുവാന്‍ സാധ്യതയുണ്ട്.അതുകൊണ്ട് അതും ആത്മീയോന്നമനത്തിന് തടസ്സമാകുന്നു. അതിനാല്‍ ഈ മൂന്ന് ഗുണങ്ങളെയും മറികടന്നുള്ള നിസ്സംഗമായ ഒരവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് ലക്ഷ്യപ്രാപ്തി എളുപ്പമാകുന്നത്. എന്നാല്‍ സ്വന്തം കര്ത്തവ്യങ്ങഅങ്ങള് മറക്കാന്‍ പാടില്ല. നാം നമ്മുടെ കര്‍ത്തവ്യങ്ങള്‍ വളരെ ആത്മാര്‍ത്ഥമായും നിറഞ്ഞ സന്തോഷത്തോടെയും ചെയ്ത് നമ്മെ ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് താങ്ങും തണലുമായി ജീവിക്കണം.
ഇതെല്ലാം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ വളരെ പ്രയാസമാണ്. അതിനായി മാസ്റ്റര്‍ എപ്പോഴും നമ്മുടെ കൂടെയുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം നിരന്തരസ്മരണ, ആത്മസമര്‍പ്പണം എന്നിവ വളര്‍ത്തിയെടുത്ത് ഈശ്വരസാക്ഷാത്ക്കാരം എന്ന ലക്ഷ്യത്തിലേക്ക് പ്രയാണം തുടരാം.
പാര്‍ത്ഥസാരഥി രാജഗോപാലാചാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: