ട്രിപ്പൊളി: കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ ഏകാധിപതി മു അമര്‍ ഗദ്ദാഫിയുടെ കൈവശമുണ്ടായിരുന്ന മാരകമായ രാസായുധങ്ങളുടെ രഹസ്യശേഖരം കണ്ടെത്തിയതായി ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ വെളിപ്പെടുത്തി. അതേസമയം, വന്‍തോതില്‍ നാശമുണ്ടാക്കാന്‍ കഴിവുള്ള ഈ ആയുധങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുകയോ നിരുപാധികം കൈമാറുകയോ ചെയ്യാമെന്ന് ഗദ്ദാഫി നേരത്തെ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന് വാഗ്ദാനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ആയുധശേഖരം സുരക്ഷിതമായി സൂക്ഷിക്കുമെന്ന് പരിവര്‍ത്തന കൗണ്‍സില്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: