വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനെ പാക് വിരുദ്ധമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന മുന്‍ പാക്കിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷറഫ് അഫ്ഗാനിസ്ഥാന് ഇന്ത്യയുമായി യോജിച്ചാല്‍ പാക് ചാരസംഘടനയായ ഐഎസ്ഐ അതിനെതിരായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
പാക്കിസ്ഥാന് സ്വാതന്ത്ര്യം ലഭിച്ചശേഷം സോവിയറ്റ് യൂണിയനും ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമായി അടുപ്പം ഉണ്ടായിരുന്നതിനാല്‍ അവര്‍ എപ്പോഴും പാക് വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചതെന്ന് മുന്‍ പാക് പ്രസിഡന്റ് വെളിപ്പെടുത്തി.
വാഷിംഗ്ടണിലെ ഒരു അന്താരാഷ്ട്ര സമാധാന ഫോറത്തില്‍വെച്ചാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. അഫ്ഗാനിസ്ഥാനെ പാക്കിസ്ഥാന് എതിരാക്കാന്‍ ഇന്ത്യ ശ്രമം നടത്തുകയാണെന്നും അത് അനുവദിക്കരുതെന്നും മുഷറഫ് പറഞ്ഞു. തങ്ങളുടെ രാജ്യത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ബദല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ചാരസംഘടനയായ ഐഎസ്ഐക്ക് പാക്കിസ്ഥാന് നിര്‍ദ്ദേശം നല്കാന് നിര്‍ബന്ധിതരായേക്കാം. ഭീകരവാദികളെ സഹായിക്കുന്നുവെന്ന് അമേരിക്കന്‍ ഭരണകൂടം കുറ്റപ്പെടുത്തുന്ന ചാരസംഘടനയെ ന്യായീകരിച്ചുകൊണ്ട് മുന്‍ പ്രസിഡന്റ് പറഞ്ഞു.
ഇതിനുള്ള തെളിവായി അഫ്ഗാനിസ്ഥാനിലെ നയതന്ത്ര പ്രതിനിധികളും രഹസ്യാന്വേഷണ ഏജന്‍സിയും സുരക്ഷാഭടന്മാരും സൈനികരും പരിശീലനത്തിനായി ഇന്ത്യയിലേക്കാണ് പോകുന്നതെന്നും മുന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: