ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനുവേണ്ടിയുള്ള തെലുങ്കാന സര്‍ക്കാര്‍ ജീവനക്കാരുടെ 42 ദിവസം നീണ്ടുനിന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി എന്‍. കിരണ്‍കുമാര്‍ റെഡ്ഡിയുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്ന്നാണിത്. തെലുങ്കാന എംപ്ലോയീസ് ജോയിന്റ് ആക്ഷന്‍ കമ്മറ്റിയാണ് സപ്തംബര്‍ 13 മുതല്‍ പ്രത്യേക സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സമരം നടത്തിയത്. മുഖ്യമന്ത്രിയും യൂണിയന് നേതാക്കളും ഏഴുവട്ടം നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം കരാര്‍ ഒപ്പിട്ടു. ഇതുപ്രകാരം ജീവനക്കാര്‍ സമരം ചെയ്ത കാലയളവ് പ്രത്യേക അവധിക്കായി കണക്കാക്കും. ജോലിയില്ലെങ്കില്‍ ശമ്പളമില്ല എന്നതില്‍നിന്ന് ജീവനക്കാരെ ഈ പ്രത്യേക സാഹചര്യത്തില്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. കോടതിയുടെ വിധിയുണ്ടെങ്കില്‍ മാത്രമേ ജോലി ചെയ്യാത്ത ദിനങ്ങളിലെ ശമ്പളം നല്‍കാനാവൂ. കരാര്‍പ്രകാരം സമരത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച എല്ലാ ശിക്ഷാനടപടികളും റദ്ദാക്കും. സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും. സംസ്ഥാനത്തിന്റെ മറുഭാഗത്തുനിന്ന് തെലുങ്കാന പ്രദേശത്ത് ജോലി ചെയ്യുന്ന ജീവനക്കാരുടെ പുനരധിവാസത്തിനായി ഒരു കമ്മറ്റി രൂപീകരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: