ഗൃഹങ്ങളിലും പൊതുസ്ഥലങ്ങളിലും ഒരുപോലെ ഭംഗിയായും നിരനിരായും വിളക്കുകള്‍ കത്തിച്ച് സര്‍വ്വത്ര പ്രകാശം പരത്തുന്ന ഒരുത്സവമാണ് ദീപാവലി. ദീപങ്ങളുടെ ആവലി എന്ന പൊരു വരാന്‍ തന്നെ കാരണം ഇതാണ്. പൂമുഖവും പ്രിയവുമായൊരു ദേശീയ പര്‍വ്വമാണ് ദീപാവലി അഥവാ ദീവാളി. സിഖ്-ബൗദ്ധ-ജൈന ധര്‍മ്മാനുയായികളും ദീപാവലിയെ ആദരിക്കുന്നു. അയോദ്ധ്യാധിപതിയായ ശ്രീരാമചന്ദ്രന് 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ് മടങ്ങിവന്നദിനമാണിതെന്നും പറയപ്പെടുന്നു. അയോദ്ധ്യാവാസികളുടെ ഹൃദയങ്ങള്‍ തങ്ങളുടെ പരമപ്രിയനായ രാജാവിന്റെ പ്രത്യാഗമനത്താല്‍ പ്രഫുല്ലമായിരുന്നു. ശ്രീരാമനെ സ്വാഗതം ചെയ്യുവാന്‍ അയോദ്ധ്യാവാസികള്‍ നെയ്വിളക്കുകള്‍ കത്തിച്ചുവച്ചു, കാര്‍ത്തികമാസത്തിലെ സാന്ദ്രമായ അമാവാസിയില്‍ വിളക്കുകളുടെ പ്രകാശം വെട്ടിത്തിളങ്ങിത്തുടങ്ങി. അന്നുതുടങ്ങി ഇന്നും ഭാരതീയര്‍ ഈ പ്രകാശപര്‍വ്വം ഉല്ലാസപൂര്‍വ്വം ആഘോഷിച്ചുവരുന്നു. ഈ പര്‍വ്വം ഗ്രിഗേറിയന്‍ കലണ്ടറനുസരിച്ച് ഒക്ടോബറിലോ നവംബറിലോ ആഗതമാകുന്നു.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രതീകമാണ്. ‘സത്യമേവ ജയതേ നാതൃതം’ – സത്യം തന്നെ ജയിക്കും അസത്യമല്ല – എന്നാണല്ലോ ഭാരതീയരുടെ ദൃഢവിശ്വാസം. ദീപാവലിയും ഇതുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. ‘അസതോമാ സദ്ഗമയ തമസോമാ ജ്യോതിര്‍ ഗമയയ. സ്വച്ഛതയുടെയും പ്രകാശത്തിന്റെയും പര്‍വ്വമായ ഇതിനെ ചിലര്‍ സപ്താഹൂര്വ്വം തന്നെ ആഘോഷിച്ചുവരുന്നു.
ദീപാവലിയുടെ ധാര്‍മ്മിക സന്ദേശങ്ങള്‍ :
ദീപം കത്തിക്കുന്നതിന്റെ പിന്നില്‍ വേറെ കാരണങ്ങളും കഥകളും ഇല്ലാതില്ല.
ശ്രീരാമന് രാക്ഷസരാജാവായ രാവണനെ കൊന്ന് അയോദ്ധ്യയിലേക്ക് തിരിച്ചെത്തിയത് ദീപാവലി ദിനമാണ്. അതിന്റെ ആഹ്ലാദസൂചകമായി ലോകം ഇന്നും ഈ പര്‍വ്വം ഘോഷിച്ചുവരുന്നു.
ശ്രീകൃഷ്ണന് നൃശംസനായ നരകാസുരനെ നിഗ്രഹിച്ചതിന്റെ പ്രഹര്‍ഷത്താലും പ്രസന്നതയാലും ലോകം നെയ്വിളക്കുകള്‍ കത്തിക്കുന്നു. ഒരു പൗരാണിക കഥാനുസാരം വിഷ്ണുനരസിംഹരൂപം ധരിച്ച് ഹിരണ്യകശിപുവിനെ വധിച്ചതും സമുദ്രമഥനത്തില്‍ നിന്ന് ലക്ഷ്മിയും ധന്വന്തരിയും പൊന്തിവന്നതും ഈ ദിനമാണത്രേ.
ജൈനമതാവലംബികളുടെ മതാനുസാരം 24-ാമത്തെ തീര്‍ത്ഥകരനായ മഹാവീരസ്വാമിയുടെ നിര്‍വ്വാണം ദീപാവലി ദിനത്തിലാണ് സംഭവിച്ചത്.
അമൃത്സറില് സ്വര്‍ണമന്ദിരത്തിന്റെ ശിലാന്യാസം നടന്ന ദീപാവലിദിനം സിഖുകാരെ സംബന്ധിച്ചിടത്തോളം മഹത്വമാര്‍ന്നതാണ്. സിഖുകാരുടെ ആറാമത്തെ ഗുരുവായ ഗോവിന്ദ്സിംഗം ജയിലില്‍ നിന്ന് വിമുക്തനായത് ദീപാവലി ദിനത്തിലാണ്.
നേപ്പാളികളുടെ പുതുവര്ഷമാരംഭിക്കുന്നദിനം ദീപാവലിയായതുകൊണ്ട് അവരും ഈ ദിനത്തെ സുപ്രധാനമായചി കരുതുന്നു.
പഞ്ചാബില്‍ ജനിച്ച സ്വാമി രാമതീര്‍ത്ഥന്റെ ജനനവും മഹാപരയാണവും ഈ ദിനത്തിലായതുകൊണ്ടുള്ള പ്രത്യേകതയും ഈ പര്‍വ്വത്തിനുണ്ട്. ഗംഗാതടത്തില്‍ സ്നാം ചെയ്ത് ഓംകാരം ഉരുവിട്ടുകൊണ്ടാണ് സ്വാമി സമാധിയായത്.
ഭാരതീയ സംസ്കൃതിയുടെ ജനനായകനായ മഹര്‍ഷി ദയാനന്ദന് ദീപാ വലിദിനത്തില്‍ അജ്മീരിനടുത്തുവച്ചാണ് അന്ത്യം പ്രാപിച്ചത്.
അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് താമസസ്ഥലത്തിന് മുമ്പില്‍ ആനപ്പുറത്ത് ഒരു മുളങ്കമ്പില്‍ വലിയൊരു ആകാശദീപം ദീപാവലി ദിനത്തില്‍ കത്തിച്ചുവച്ചിരുന്നു. ബഹാദൂര്‍ഷാ ജഫരും ദീവാളി കൊണ്ടാടിയിരുന്നുവെന്നും അതിന്റെ കാര്യക്രമങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും അറിയുന്നു. ഷാ ആലം ദ്വിതീയനും തന്റെ കൊട്ടാരം ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നുവെന്നും അറിയുന്നു. ഇപ്രകാരം ഹിന്ദുമുസല്മാന്മാരും ഒരുപോലെ ലാല്‍കിലയിലെ ദീപാവലി കാര്യക്രമങ്ങളില്‍ ഒരുപോലെ ലാല്‍കിലയിലെ ദീപാവലി കാര്യക്രമങ്ങളില്‍ പങ്കെടുത്തിരുന്നു. പര്‍വ്വങ്ങളുടെ സമൂഹമാണ് ദീപാവലി.
ദീപാവലി ഏകദിന പര്‍വ്വമല്ല, പര്‍വ്വങ്ങളുടെ സമൂഹമാണ്. ദശഹരയ്ക്ക് ശേഷമാണ് ദീപോത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്. ജനങ്ങള്‍ പുതുവസ്ത്രങ്ങള്‍ വാങ്ങുന്നു. ദീപാവലിക്ക് മുന്‍പായി ‘ധനതേരസ്’ എന്ന ആഘോഷമുണ്ട്. അന്നേദിവസം കടകമ്പോളങ്ങളില്‍ വിശേഷാല്‍ തിക്കും തിരക്കും കാണാം. പുതുപാത്രങ്ങള് വാങ്ങുന്നത് ശുകരമാണെന്ന് വിശ്വാസമാണ് കാരണം.
ദീപാവലിയുടെ അന്ന് ഗൃഹകവാടത്തിലും തുളസിത്തറയിലും ഓരോ വിളക്കുകത്തിച്ചുവയ്ക്കുന്നു. പിറ്റേന്ന് നരകചതുര്‍ദശിയാണ്. ഇത് ചെറിയ ദീപാവലിയാണെത്രേ. യമപൂജയ്ക്കായി ഈ ദിനം ദീപം തെളിയിക്കുന്നു. അതിനടുത്തദിവസം ദീപാവലിയാണ്. വീടായ വീടുകളെല്ലാം പല-പല മധുരപലഹാരങ്ങളുടെ സ്വാദൂറുന്ന മണം കൊണ്ട് നിറഞ്ഞുനില്ക്കുന്നു. കടകമ്പോളങ്ങളിലാകട്ടെ മധുരപലഹാരങ്ങളെ കൂടാതെ ഈശ്വരന്മാരുടെ പ്രത്യേകിച്ചും ലക്ഷ്മീ – ഗണേശന്മാരുടെ ചെറുമൂര്‍ത്തികളും വിലയ്ക്ക് ലഭ്യമാണ്. കുട്ടികള്‍ക്കുള്ള പൂത്തിരി, മത്താപ്പൂ എന്നിവയും ഇഷ്ടംപോലെ ലഭ്യമാണ്.
ദീപാവലി സന്ധ്യയില്‍ ലക്ഷ്മീ – ഗണേശന്മാര്‍ക്ക് പൂജയുണ്ട്. വീടുകള്‍ക്ക് പുറത്തുചെറു ചെറുദീപങ്ങള്‍ കത്തിച്ചുവയ്ക്കുന്നു. എവിടെ നോക്കിയാലും പ്രകാശം നിറഞ്ഞുനില്ക്കുന്നതായി തോന്നും. എങ്ങും ഓരോരോ കാഴ്ചകളുടെ പൂരം തന്നെയാമ്. രാത്രിയേറുന്നതോടുകൂടി കാര്‍ത്തികയും കറുത്തരാത്രി. പൂര്‍ണിമയേക്കാള്‍ ശോഭായമാനമായിത്തീരുന്നു. ദീപാലി പിറ്റേന്നാകട്ടെ ശ്രീകൃഷ്ണന് ഗോവര്‍ദ്ധനപര്‍വതത്തെ തന്റെ വിരലില്‍ പിടിച്ചുനിര്‍ത്തി ഇന്ദ്രന്റെ കോപത്തില്‍ മുങ്ങിയ വ്യാജവാസികളെ രക്ഷിച്ച ദിനമാണ്. ജനം തങ്ങളുടെ പശുക്കളെയും കാളകളെയും അലങ്കരിക്കുന്നു. ചാണംകൊണ്ട് പര്‍വ്വതമുണ്ടാക്കി പൂജിക്കുന്നു. സഹോദരീ-സഹോദരദിനമാണ് പീന്നീട് വരുന്നത്. വ്യാപാരികള്‍ പഴയ കണക്കുബുക്കുകള്‍ മാറ്റുന്നു. ലക്ഷീ പൂജനം ചെയ്യുന്നു. കൃഷിക്കാര്‍ക്കും ദീപാവലി മഹത്വമാര്‍ന്നതാണ്. വിളവുതയ്യാറാക്കി കൂട്ടുവയ്ക്കുന്നു. സമൃദ്ധിയുടെ ഈ പര്‍വ്വം ഉല്ലാസപൂര്‍വം കൊണ്ടാടുന്നു. പരമ്പര – അന്ധകാരത്തിന്റെ മേല്‍ പ്രകാശത്തിന്റെ വിജയം നിറഞ്ഞ ദീപോത്സവം സമാജത്തില്‍ ഉല്ലാസത്തിന്റെയും സഹോദരീ-സഹോദരപ്രേമത്തിന്റെയും സന്ദേശം പ്രസരിപ്പിക്കുന്നു. സാമൂഹികവും വ്യക്തിഗതവുമായി ഘോഷിക്കുന്ന ഈ പര്‍വ്വത്തിന് ധാര്‍മ്മികവും, സാംസ്കൃതവും സാമാജികവുമായ വിശിഷ്ട ത കൂടിയുണ്ട്. ദീപാവലി ഘോഷിക്കുന്നതില്‍ പല പല വ്യത്യാസങ്ങള്‍ കാണാമെങ്കിലും ഈ ഉത്സവം തലമുറ-തലമുറയായി ആഘോഷിച്ചുവരുന്നു.
എന്‍.സ്വര്‍ണ്ണലത
പ്രതികരിക്കാൻ ഇവിടെ എഴുതുക: