വാഷിംഗ്ടണ്‍: അമേരിക്കയോ ഇന്ത്യയോ പാക്കിസ്ഥാനെ ആക്രമിക്കുന്ന പക്ഷം അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനൊപ്പം നില്‍ക്കുമെന്നുള്ള പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ പ്രസ്താവനയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തി. അഫ്ഗാനിലെ ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഹഖാനി ശൃംഘലയടക്കമുള്ള ഭീകര സംഘടനകള്‍ക്ക് കൈയ്യയച്ച് സഹായം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് വ്യ്കതമാണെന്നിരിക്കെ ഇത്തരമൊരു പ്രസ്താവനയിലൂടെ കര്‍സായിയുടെ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു.
കര്‍സായിയുടേത് കേവലമൊരു പ്രസ്താവന മാത്രമെന്ന് കരുതാനാകില്ലെന്നും പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ഭീഷണി മുഴക്കുന്ന നടപടി ഗുരുതരമാണെന്നും കാബൂളിലെ യുഎസ് എംബസി വക്താവ് ഗാവിന്‍ സുന്റ്‌വാള്‍ പരഞ്ഞു. ഭീകരന്മാരെ പ്രതിരോധിക്കാനുള്ള സൈനിക സഹായം നല്‍കുന്ന അമേരിക്കയ്‌ക്കും, സാങ്കേതിക സഹായം നല്‍കുന്ന ഇന്ത്യക്കുമെതിരായ കര്‍സായിയുടെ പ്രസ്താവനക്കെതിരെ അഫ്ഗാന്‍ സര്‍ക്കാരിലെ തന്നെ പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു. വില കുറഞ്ഞ ഒരു പ്രസ്താവനയിലൂടെ കര്‍സായിക്ക് ഏതാനും പാക് ഉദ്യോഗഥരുടെ പ്രീതി നേടിയെടുക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നാണ് ഒരു മുതിര്‍ന്ന അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധി അഭിപ്രായപ്പെട്ടത്.
യുഎസ് ആഭ്യന്തര സെക്രട്ടറി ഹിലരി ക്ലിന്റണ്‍ സന്ദര്‍ശനം നല്‍കി മടങ്ങിയതിന് ശേഷമാണ് അഫ്ഗാന്‍ പ്രസിഡന്റ് നയം വ്യകതമാക്കിയത്. അഫ്ഗാനിലെ യുഎസ് എംബസിയടക്കമുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ ഹഖാനി ഭീകരന്മാര്‍ക്കെതിരെ സമഗ്രമായ നടപടി വേണമെന്ന് അമേരിക്ക പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെടാറുണ്ടെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഹിലരി പാക്കിസ്ഥാനെ ശാസിച്ചിരുന്നു. പാക് ഗോത്രവര്‍ഗ്ഗ മേഖലയായ വസീരിസ്ഥാനാണ് ഹഖാനി ഭീകരരുടെ താവളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: