കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെരാത് പ്രവിശ്യയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. കാബൂളില്‍ നിന്നും 640 കിലോ മീറ്റര്‍ അകലെയാണ് സംഭവം. സിവിലിയന്മാര് സഞ്ചരിച്ച കാര്‍ കുഴിബോംബില്‍ കയറിയതിനെ തുടര്‍ന്ന് സ്ഫോടനം നടക്കുകയായിരുന്നു. താലിബാന് ഭീകരര്‍ റോഡില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഇതിനിടെ വാര്‍ദാക് പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 12 സിവിലിയന്മാര്ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: