കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു ദേശീയ നഗരനവീകരണ പദ്ധതിയുടെ ഭാഗമായ കൊച്ചി നഗരസഭ തയ്യാറാക്കിയ ബ്രോഡ്വേ-എറണാകുളം മാര്‍ക്കറ്റ് നവീകരണ പദ്ധതിക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. 22.11 കോടിരൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്. കൊച്ചി നഗരസഭയുടെ സ്ഥാപനമായി സീ ഹെഡ് ആണ് ഈ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബാനര്‍ജി റോഡ് മുതല്‍ ബ്രോഡ്വേ വരെയുള്ള എറണാകുളം മാര്‍ക്കറ്റടക്കമുള്ള ഭാഗങ്ങളുടെ മുഖച്ഛായതന്നെ മാറ്റാനുതകുന്ന ഈ പദ്ധതിയില്‍, സുഗമമായ ഗതാഗതത്തിനുള്ള സംവിധാനം, മാര്‍ക്കറ്റിന്റെ ആധുനികവല്‍ക്കരണം, സൗന്ദര്യവല്‍ക്കരണം എന്നിവയാണ് പ്രധാന പ്രവര്‍ത്തികള്‍.
കേരളസര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോയെയാണ് നഗരസഭ പദ്ധതിയുടെ ടെണ്ടര്‍ തയ്യാറാക്കുന്ന ചുമതല. പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള സംയുക്ത സ്ഥലപരിശോധന മേയറുടെ നേതൃത്വത്തില്‍ ആരംഭിച്ചു. നഗരസഭാ വര്‍ക്ക്സ് സ്റ്റാ. കമ്മറ്റി ചെയര്‍പേഴ്സണ്‍ സൗമിനി ജെയിന്, കൗണ്‍സിലര്‍ ലിനോ ജേക്കബ്, നഗരസഭാ സെക്രട്ടറി അജിത് പാട്ടീല്‍ ഐഎഎസ്, കെഎസ്യുഡിപി പ്രോജക്ട് മാനേജര്‍ ഗിരിജ ദേവി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: