റായ്പൂര്‍: അഴിമതിക്കെതിരെ താന്‍ നടത്തുന്ന ജനചേതന യാത്ര ബംഗളൂരുവിലും പര്യടനം നടത്തുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ .കെ.അദ്വാനി അറിയിച്ചു. യാത്ര മാറ്റിവെച്ചതായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം റായ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ അറസ്റ്റിലായതിനാല്‍ അവിടേക്ക് യാത്ര നടത്തേണ്ടെന്ന് ബിജെപി തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്വാനി വിശദീകരണം നല്‍കിയത്.
യെദ്യൂരപ്പ പ്രശ്നത്തില്‍ കൂടുതല്‍ ഒന്നും വെളിപ്പെടുത്തേണ്ടതായില്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ നിലപാട് നാഗ്പൂരില്‍ വ്യക്തമാക്കിയതാണ്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി.ഒക്ടോബര്‍ മുപ്പതിനാണ് ബംഗലൂരുവില്‍ റാലി സംഘടിപ്പിച്ചിരുന്നത്. മാംഗ്ലൂര്‍, ഉടുപ്പി, ഹൊന്നവേര എന്നിവിടങ്ങളിലായി 31 വരെയാണ് ജാഥ പര്യടനം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: