ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി ചരിത്രത്തിലേക്ക് വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ എവിടെയാണെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടു പിടിക്കുകയാണ്. എട്ട് മക്കളാണ് ഗദ്ദാഫിക്ക് ഉണ്ടായിരുന്നത്, ഇവരെല്ലാവരും തന്നെ പിതാവിനെപ്പോലെ തന്നെ പ്രശസ്തരുമായിരുന്നു. ഇവരില്‍ മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ളവര്‍ എവിടെയാണെന്നുള്ള കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
ഗദ്ദാഫിയുടെ വാഴ്ച അവസാനിച്ച ലിബിയയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന തിരിച്ചറിവില്‍ അദ്ദേഹത്തിന്റെ മക്കള്‍ മറ്റ് രാജ്യങ്ങളില്‍ അഭയം തേടിയിരിക്കാമെന്നതാണ് ഒരു വാദം. ഗദ്ദാഫിയുടെ പുത്രന്മാരായ മോത് സിം, ഖാമിസ് എന്നിവരെ ലിബിയന്‍ വിമതെ സേന വ്യാഴാഴ്ച വധിച്ചിരുന്നു. ഗദ്ദാഫി പുത്രനായ സെയ്ഫ് അല്‍ അറബ് നാറ്റോ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. മറ്റൊരു പുത്രനും ലിബിയന്‍ സേനാ തലവനുമായിരുന്ന സെയ്ഫ് അല്‍ ഇസ്ലാം വിമതരുടെ പിടിയിലുണ്ടെന്ന് ദേശീയ പരിവര്‍ത്തന സമിതി അവകാശപ്പെടുന്നു ഓക്സ്ഫോര്‍ഡ് വിദ്യാഭ്യാസം നേടിയിട്ടുള്ള ഇദ്ദേഹത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് ഇവര്‍ അറിയിച്ചത്.
ഗദ്ദാഫിയുടെ പുത്രിയായ അയിഷ അമേരിക്കയില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് നമൂന്ന് പേര് അള്ജീരിയയിലാണുള്ളത്. ഇതിനിടെ ഗദ്ദാഫിയുടെ ശവസംസ്കാരം സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: