ഇസ്ലാമാബാദ്: 400 മില്ല്യണ്‍ ഡോളര്‍ നല്‍കാത്ത പക്ഷം പാക്കിസ്ഥാനിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ആക്രമിക്കുമെന്ന് പാക് താലിബാന് ഭീഷണി മുഴക്കി. ഇരുപത് ദിവസത്തിനുള്ളില്‍ പണം നല്‍കാത്ത പക്ഷം ഓയില്‍ കമ്പനികള്‍ അഗ്നിക്കിരയാക്കുമെന്നാണ് ഭീഷണി.
പാക്കിസ്ഥാന് സ്റ്റേറ്റ് ഓയില്‍ കോര്പ്പറേഷന് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞതായും പണം നല്‍കാത്ത പക്ഷം കമ്പനിയുടെ കീഴില്‍ രാജ്യത്തുടനീളമുള്ള എണ്ണ സംഭരണികള്‍ തകര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പാക് താലിബാന്റെ ഒരു ഒരു മുതിര്‍ന്ന നേതാവ് പുറത്ത് വിട്ട ശബ്ദ സന്ദേശം പറയുന്നു.
തങ്ങളുടെമുന്നറിയിപ്പ് സര്‍ക്കാര്‍ അധികൃതരുമായി ചര്‍ച്ച ചെയ്യണമെന്നുള്ള കമ്പനിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇരുപത് ദിവസത്തെ സാവകാശം നല്‍കിയിരിക്കുന്നതെന്നും സന്ദേശത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: