ജാന്‍സി: പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് സര്‍ക്കാരിലെ ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് പുറപ്പെടുവിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
പണപ്പെരുപ്പം ഡിസംബറോടെ കുറയുമെന്ന് ധനമന്ത്രി അഭിപ്രായപ്പെടുമ്പോള്‍ പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാവ് അത് അടുത്തവര്‍ഷം മാര്‍ച്ചിലെ ഉണ്ടാകൂ എന്ന് അഭിപ്രായപ്പെടുകയാണെന്ന് ജനസ്വാഭിമാന് യാത്രയില്‍ പങ്കെടുത്തുകൊണ്ട് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ കല്‍രാജ് മിശ്ര അഭിപ്രായപ്പെട്ടു.
ആരാണ് സത്യം പറയുന്നതെന്ന് ജനങ്ങളെ അറിയിക്കണം. പണപ്പെരുപ്പം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായ്പകള്‍ക്കുള്ള പലിശ റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി കുടിശിക വരുത്തുന്നവരെയും പണം തിരിച്ചടക്കാന്‍ ഉദ്ദേശിക്കാത്തവരേയുമാണ് സഹായിക്കുന്നതെന്ന് അദ്ദേഹം തുടര്‍ന്നു. സംസ്ഥാനത്ത് റോഡുകളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കുന്നതിന് ഭരണകക്ഷിയായ ബിഎസ്പി പരാജയപ്പെട്ടതായും ബിജെപി നേതാവ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: