ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. ദല്‍ഹിയില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക് പറന്ന വിമാനത്തിലാണ് കുല്‍ജിത് കൗര്‍ എന്ന യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശനിയാഴ്ച പുലര്‍ച്ചെ 3.30 ന് കസാക്കിസ്ഥാന്‍ മുകളില്‍ 34000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു അമൃത്സര്‍ സ്വദേശിനിയായ കുല്‍ജിത് കൗറിന് പ്രസവവേദന അനുഭവപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ഒരു വനിതാ ഡോക്ടറുടെ പരിചരണത്തിലായിരുന്നു പ്രസവം.
കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഉറപ്പായതോടു കൂടി വിമാനം അടിയന്തിരലാന്റിംഗ് നടത്താതെ പറക്കല്‍ തുടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. ഭര്‍ത്താവിനൊപ്പമാണ് എട്ട് മാസം ഗര്‍ഭിണിയായിരുന്ന കുല്‍ജിത് കൗര്‍ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും ടൊറന്റോയിലേക്ക് യാത്രതിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: