പാലാ: പാലാ കോടതി സമുച്ചയത്തിണ്റ്റെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 23ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. വൈകിട്ട് മൂന്നിന് പാലാ മൂന്നാനിയില്‍ നിര്‍ദ്ദിഷ്ട കോടതി സമുച്ചയ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എം. മാണി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടി ജഡ്ജി ജസ്റ്റിസ് വി. രാംകുമാര്‍ സന്നിഹിതനായിരിക്കും. ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എം.പി. മാരായ ജോസ് കെ. മാണി, ആണ്റ്റോ ആണ്റ്റണി, എം.എല്‍.എ.മാരായ മോന്‍സ് ജോസഫ്, പ്രൊഫ. എന്‍. ജയരാജ്, ജില്ലാ ജഡ്ജ് കെ.പി. പ്രസന്നകുമാരി, പാലാ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ചന്ദ്രിക ദേവി, മുന്‍ എം.പി. വക്കച്ചന് മറ്റത്തില്‍, പാലാ ബാര്‍ അസോസിയേഷന് പ്രസിഡണ്റ്റ് അഡ്വ. മിനിമോള്‍ സിറിയക് വലിയവീട്ടില്‍, സെക്രട്ടറി അഡ്വ. ജോഷി ജേക്കബ് തകിടിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ലിജി ബിജു, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ എന്നിവര്‍ ആശംസ നേരും. പി.ഡബ്ളിയു.ഡി. കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പാലാ നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന് സ്വാഗതവും എറണാകുളം ജുഡീഷ്യല്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജേയ്ക് ജോസഫ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: