ന്യൂദല്‍ഹി: ന്യൂദല്‍ഹി- ടൊറോന്റോ എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. അമൃത്സര്‍ സ്വദേശിനി കുലിജീത് കൗര്‍ ആണ് വിമാനത്തില്‍ കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനം വൈകുന്നേരം ടൊറോന്റോ വിമാനത്താവളത്തില്‍ ഇറങ്ങും.
പുലര്‍ച്ചെ ഒന്നേമുക്കാലിനു പുറപ്പെട്ട വിമാനം കസാക്കിസ്ഥാന്‍ മുകളില്‍ എത്തിയപ്പോള്‍ കലിജിത് കൗറിന് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ വിവരം ക്യാപ്റ്റനെ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന വനിതാ ഡോക്റ്ററുടെ സഹായത്തോടെ പ്രസവം നടന്നു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഉറപ്പായതോടെ വിമാനം അടിയന്തരലാന്‍ഡിങ് നടത്തേണ്ടെന്ന് തീരുമാനിച്ച് പറക്കല്‍ തുടര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
എട്ടു മാസം ഗര്‍ഭിണിയായ കലിജിത് ഭര്‍ത്താവിനൊപ്പമാണ് ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ടൊറോന്റോയ്ക്കു പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: