എരുമേലി: ശബരിമല ക്ഷേത്രദര്‍ശനവും കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന തീര്‍ത്ഥാടക സംഘത്തെ വാനാതിര്ത്തിയിലുള്ള നടു റോഡിലിറക്കി കാറുമായി സ്ഥലംവിട്ടുപോയ ഡ്രൈവറെ എരുമേലി പോലീസ് സാഹസികമായി പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബാംഗ്ളൂരില്‍ സ്ഥിരതാമസമാക്കിയ തീര്‍ത്ഥാടക സംഘം സുഹൃത്തിണ്റ്റെ കാറിലാണ് ശബരിമല ദര്‍ശനത്തിനായി വന്നത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ നിലയ്ക്കല്‍ സമീപത്തുവച്ച് ഫോണ്‍വന്നതിനെ തുടര്‍ന്ന് ഡ്രൈവറോഡ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വാഹനം നിര്‍ത്താതെ അമിതവേഗത്തില്‍ മുന്നോട്ട് പോയി. കുറേനേരം കഴിഞ്ഞ് ഇലവുങ്കല്‍ റോഡിണ്റ്റെ വനാതിര്‍ത്തിയില്‍ കാര്‍ നിര്‍ത്തി എല്ലാവരും ഇറങ്ങിയ ഉടനെ ഡ്രൈവര്‍ കാറുമായി പോകുകയായിരുന്നു. തീര്‍ത്ഥാടകര്‍ പരിഭ്രാന്തരായി ഇരിക്കുന്നതിനിടെ അവിചാരിതമായി അതുവഴിവന്ന ഫോറസ്റ്റ് ഗാര്ഡിണ്റ്റെ സഹായത്തോടെ സംഭവം എരുമേലി എസ്.ഐ.യെഅറിയിക്കുകയും ചെയ്തു. എസ്ഐ പി.സി. ഷൈബുവിണ്റ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എരുമേലി ക്ഷേത്രത്തിനു സമീപം കാത്തുനില്‍ക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ മറ്റൊരു വാഹനത്തില്‍ തീര്‍ത്ഥാടകരും സ്റ്റേഷനിലെത്തി യാത്രയിലുടനീളം ഡ്രൈവര്‍ക്ക് അസ്വഭാവികമായ പെരുമാറ്റങ്ങള്‍ ഉണ്ടായിരുന്നതായും തങ്ങളുടെ അയല്വാസികൂടിയായതിനാലാണ് ഡ്രൈവറായി കൊണ്ടുവന്നതെന്നും ഗുരുസ്വാമി കെ. രവീന്ദ്രന് പറഞ്ഞു. ഡ്രൈവറായ വിശ്വനാഥദുരൈക്ക് മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നും തീര്‍ത്ഥാടകരും പോലീസും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: