വാഷിംഗ്ടണ്‍: ജിഹാദ് ജെയിന് എന്ന് അറിയപ്പെടുന്ന സ്ത്രീയുമായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുവാനും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനും ഗൂഢാലോചന നടത്തിയ രണ്ടുപേരെ അമേരിക്കന്‍ പോലീസ് പിടികൂടി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ്പ് ലഭിച്ച് പഠിക്കുന്ന പാക്കിസ്ഥാനില്‍നിന്നും കുടിയേറി പാര്‍ത്ത 18 വയസായ മൊഹമ്മദ് ഹസന് ഖാലിദാണ് ഇതിലൊരാള്‍. അയര്‍ലന്റില്‍ കഴിയുന്ന അലി ചരഫ് ദമാഷെ എന്ന 46 കാരനായ അല്ജീരിയക്കാരനാണ് മറ്റൊരു പ്രതി.
ദമാഷയെ രാജ്യത്തുനിന്ന് വിട്ടുകിട്ടാന്‍ അയര്ലന്റിനോടാവശ്യപ്പെടുമെന്ന് അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. മുഹമ്മദ് നബിയുടെ ചിത്രം ഒരു പട്ടിയുടെ ചിത്രംപോലെ വരച്ചതിന് സ്വീഡനിലെ കാര്‍ട്ടൂണിസ്റ്റായ ലാര്‍സ് വിക്സിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ജിഹാദ് ജെയിന് എന്ന ഇന്റര്‍നെറ്റില്‍ ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന കൊള്ളിന് ലാറോബ്സ് ഫെബ്രുവരിയില്‍ സമ്മതിച്ചിരുന്നു.
നാല് കുറ്റകൃത്യങ്ങളിലായി അവര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കാം. ഇതില്‍ തീവ്രവാദികളെ സഹായിക്കാനുള്ള ഗൂഢാലോചനയും ഉള്‍പ്പെടുന്ന ഈ കേസില്‍ ദമാചെക്ക് 45 വര്‍ഷംവരെയും ഖാലിദിന് 15 വര്‍ഷവും ജയില്‍ശിക്ഷ ലഭിച്ചേക്കാം.
പതിനഞ്ച് വയസ്സുള്ളപ്പോള്‍ 2009 ല്‍ ഓണ്‍ലൈന്‍സ് ചാറ്റ് റൂമിലാണ് ഖാലിദ് ലാ റോസിനെ കണ്ടുമുട്ടുന്നത്. ഈ കേസിലൂടെ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അതിന് പ്രായമോ പശ്ചാത്തലമോ ബാധകമാക്കരുതെന്നും തെളിഞ്ഞിരിക്കുകയാണെന്ന് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ഡേന്‍ മെ മീഗര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: