കൊച്ചി : ടാറ്റ മോട്ടോര്‍സ് ടാറ്റ ഏയ്സിന്റെ പുതിയ മോഡല്‍ ഏയ്സ് സിപ്-ന്റെ കേരള വിപണിയില്‍ ഇറക്കലും പുതിയ വാഹനം വാങ്ങിയവര്‍ക്ക് താക്കോല്‍ദാനവും കൊച്ചിയില്‍ നടന്നു.
വാഹനത്തിന് 600 കിലോഗ്രാം ഭാരം വഹിക്കാനാകും. 1,98,000 രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില. 3.5 മീറ്ററാണ് ടേണിങ്ങ് സര്‍ക്കിള്‍ റേഡിയസ്. ഏതു തരം റോഡിലും കാലാവസ്ഥയിലും ഉപയോഗിക്കാമെന്നും കമ്പനി പറയുന്നു. റിട്രാക്ടബിള്‍ സീറ്റ് ബെല്‍റ്റുകള്‍, ശക്തമായ ഹെഡ്ലൈറ്റുകള്, വലിയ വിന്‍ഡ് സ്ക്രീന്‍, വിശാലമായ കാബിന് എന്നിവയുണ്ട്.
ടാറ്റ സ്മോള്‍ കോമെഴ്സ്യല്‍ വെഹിക്കിള്‍സ് കാര്‍ഗോ ബിസിനസ് റീജനല്‍ മാനേജര്‍ സഞ്ജയ് മിശ്ര, റീജനല്‍ സെയില്‍സ് മാനേജര്‍, കെ.ജി. പ്രസാദ്, പ്രൊഡക്ട് മാനേജര്‍ കപില്‍ നിജോന്, മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഗാനോത്കര് കെ. പ്രസാദ്, ഏരിയാ മാനേജര്‍ രാഹുല്‍ ശ്യംസുക, പോപ്പുലര്‍ മെഗാമോട്ടോര്‍സ് പ്രൊപ്രൈറ്റര്‍ നവീന്‍ ഫിലിപ്പ്, ഫോകസ് മോട്ടോര്‍സ് പ്രൊപ്രൈറ്റര്‍ ടോണി റാഫേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: