തിരുവനന്തപുരം: പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂവിന്റെ എക്സ് ഡ്രൈവ്, ഇന്റലിജന്റ് ഓള് വീല്‍ ഡ്രൈവ് സിസ്റ്റം അനുഭവിച്ചറിയാന്‍ വാഹന പ്രേമികള്‍ക്ക് അവസരമൊരുക്കിക്കൊണ്ടാണ് ബിഎംഡബ്ല്യൂ എക്സ്പീരിയന്‍സ് 2011 ന് തുടക്കമായത്.
ഈ മാസം 23-ാം തിയതിവരെ ദല്‍ഹിക്കടുത്ത് ഗുര്‍ഗാവോണില്‍ പ്രത്യേകം തയ്യാറാക്കിയ ടെസ്റ്റ് കോഴ്സിലാണ് ബിഎംഡബ്ല്യൂവിന്റെ ഇന്റലിജന്റ് ഓള് വീല്‍ ഡ്രൈവ് സിസ്റ്റത്തിന്റെ മികവ് പരീക്ഷണ വിധേയമാക്കാനാവുന്നത്. ബിഎംഡബ്ല്യൂവിന്റെ ഇന്റര്‍നാഷണല്‍ ട്രെയിനര്‍മാരുടെ മേല്‍ നോട്ടത്തില്‍ ബിഎംഡബ്ല്യൂ എക്സ് 5, ബിഎംഡബ്ല്യൂഎക്സ് 6 എന്നിവയ്ക്കു പുറമേ ഏറ്റവും പുതിയ ബിഎംഡബ്ല്യൂ എക്സ് 3 യും ടെസ്റ്റ് കോഴ്സില്‍ എക്സ് ഡ്രൈവ് മികവുകള്‍ പ്രകടിപ്പിക്കുവാന്‍ ലഭ്യമാക്കും.
ഡ്രൈവിംഗ് സാഹചര്യങ്ങളെ നിരന്തരം നിരീക്ഷിച്ച് വാഹനത്തിന്റെ അക്സിലുകളിലേക്ക് വളരെ പെട്ടെന്ന് ആവശ്യമായ പവര്‍ എത്തിക്കുന്ന സംവിധാനമാണ് ബിഎംഡബ്ല്യൂ എക്സ് ഡ്രൈവ്. ഇന്ത്യയില്‍ ബിഎംഡബ്ല്യൂവിന്റെ എക്സ് 3, എക്സ് 5, എക്സ് 6 എന്നീ മോഡലുകളില്‍ ഈ സംവിധാനം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: