ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനം അത്യന്താപേക്ഷിതമായ ഒരു ജീവിതഭാഗമാണ് ഉറക്കം. അതിന് ചിട്ടയും ക്രമവുമുണ്ട്. മൃഗങ്ങളെ പോലെ തോന്നിയ സ്ഥലത്ത്/സമയത്ത് ഉറങ്ങരുതെന്ന് ധര്‍മ്മശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. നിര്‍ദ്ദേശങ്ങളില്‍ ചിലത് –
നനഞ്ഞ ശരീരവുമായി ഉറങ്ങരുത്. വടക്കോട്ട് തലവച്ചും നഗ്നനായും ഉറങ്ങരുത്. മിന്നലേറ്റ് കത്തിയ മരമുപയോഗിച്ചുണ്ടാക്കിയ കട്ടിലില്‍ ഉറങ്ങരുത്. ശ്മശാനം, ശൂന്യഗ്രഹം, ക്ഷേത്രം തുടങ്ങിയവയില്‍ ഉറക്കം പാടില്ല. നിരന്തരം സംസാരിക്കുന്നവരുടെയും ചപലന്മാരുടെ കൂടെയും ഉറങ്ങരുത്. പരസ്ത്രീകളുടെ കൂടെയും ഉറങ്ങരുത്. ധാന്യപുര, തൊഴുത്ത്, ഗുരുവിനേക്കാള്‍ ഉയര്‍ന്ന സ്ഥലത്ത്, ഈശ്വര പ്രതിഷ്ഠയേക്കാള്‍ ഉയര്‍ന്ന സ്ഥലത്ത് എന്നിവിടങ്ങളിലൊന്നു കിടന്നുറങ്ങാന്‍ പാടില്ല.
ഉച്ഛിഷ്ട ഭക്ഷണമുള്ളിടത്ത്, ഇലകളുള്ളിടത്ത്, ദിനനേരത്ത്, തൃസന്ധ്യയില്‍, ചാരം സൂക്ഷിച്ച സ്ഥലത്ത്, വൃത്തിയില്ലാത്തിടത്ത്, ചാരം, വെള്ളമുള്ളിടത്ത്, പര്‍വതമുകളില്‍ ഇവിടങ്ങളിലൊന്നും കിടന്നുറങ്ങരുത്.
– ഡോ. എന്‍. ഗോപാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: