വാഷിങ്‌ടണ്‍: ഭീകരരെ ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കുന്നതില്‍ പാക്കിസ്ഥാന്റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഉണ്ടാകുന്നത് അമേരിക്ക പൊറുക്കില്ലെന്നും അവര്‍ പറഞ്ഞു.
കാബൂളിലെ യു.എസ് എംബസി ആക്രമണം ഹഖാനി സംഘടന യു.എസ് അടക്കമുള്ള വിദേശ ശക്‌തികള്‍ക്കു നേരെ യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണ്. പാക്കിസ്ഥാനിലെ സുരക്ഷിത താവളങ്ങളിലിരുന്നാണ് ഇവര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതു നോക്കിനില്‍ക്കാന്‍ യുഎസിനാവില്ലെന്നും ഹിലരി പറഞ്ഞു.
ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു കൂടുതല്‍ സഹകരണമാണു യു.എസ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ടെലിവിഷന്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു ഹിലരി ക്ലിന്റണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: