ദുബായ്: വയറും വന്‍കുടലും തുളച്ച് കയറിയ വെടിയുണ്ടയാണ് ലിബിയയിലെ മുന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫിയുടെ മരണത്തിന് ഇടയാക്കിയതെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. ഇന്നലെയാണ് ഗദ്ദാഫി വിമത സേനയുടെ വെടിയേറ്റ് മരിച്ചത്.
സിര്‍ത്തിലെ മലിനജല കുഴലിനുള്ളില്‍ ഒളിച്ചിരുന്ന ഗദ്ദാഫിയെ പിടികൂടുമ്പോള്‍ ജീവനുണ്ടായിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തതെന്നും ഡോക്ടര്‍ വിശദമാക്കി. പിടികൂടിയ ഉടന്‍ വിമതര്‍ ഗദ്ദാഫിയെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ട ദൃശ്യങ്ങളിലും വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: