ലണ്ടന്‍: കുത്തക കമ്പനികളുടെ അത്യാഗ്രഹത്തിനെതിരെ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിലാരംഭിച്ച പ്രക്ഷോഭം ലോകമാകെ വ്യാപിക്കുകയാണ്. ലണ്ടനില്‍ കുത്തകകള്‍ക്കെതിരെ സമരം നടത്തുന്ന പ്രകടനക്കാര്‍ പള്ളിയങ്കണത്തില്‍ തിങ്ങി നിറഞ്ഞതിനാല്‍ സെന്റ് പോള്‍സ് കത്തീഡ്രല്‍ പൂട്ടേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. പള്ളി അങ്കണം പ്രകടനക്കാര്‍ക്ക് തുറന്നുകൊടുക്കണോ എന്ന് തീരുമാനമെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുമെന്ന് ഒരു വക്താവ് അറിയിച്ചു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നിറക്കുക എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് പള്ളി പരിസരത്ത് തമ്പടിച്ചിരിക്കുന്നത്. പ്രകടനക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ദ്ധനവ് പള്ളിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയാണ്. തങ്ങള്‍ എല്ലാവരേയും സ്വാഗതം ചെയ്യുകയും ആരാധനക്കുള്ള സൗകര്യമൊരുക്കുകയുമാണെന്ന് പള്ളി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പ്രകടനക്കാര്‍ പള്ളി പരിസരത്ത് ഒരു ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇതിന് ശേഷമുണ്ടായ പ്രകടനക്കാരുടെ വര്‍ദ്ധനവിനെത്തുടര്‍ന്ന് ബുധനാഴ്ച ഇത്രയുമധികം പേര്‍ക്ക് സൗകര്യങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്നത് പുനരാലോചിക്കണമെന്നാണ് പള്ളി അധികാരികള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: