ലണ്ടന്‍: ബ്രിട്ടണിലെ വില്യം രാജകുമാരനാണ് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെന്ന് സര്‍വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് എന്നിവരെ പിന്നിലാക്കിക്കൊണ്ടാണ് വില്യം ഒന്നാമതെത്തിയത്. ആസക്മെന്.കോം സൈറ്റാണ് ഇക്കാര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. രാജകുടുംബത്തെ ജനപ്രിയമാകുന്നതില്‍ വില്യം വിജയിച്ചുവെന്നാണ് വായനക്കാരുടെ വിലയിരുത്തല്‍. അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ക്കാര്‍ക്കും ഇത് സാധിച്ചിട്ടില്ലെന്നും സര്‍വേയില്‍ പറയുന്നു.
ലോകത്തെ ഏറ്റവും സ്വാധീനമുള്ള 49 പേരുടെ പട്ടികയില്‍ ഫ്രഞ്ച് ഡിജെ ഡേവിഡ് ഗുട്ടയാണ് രണ്ടാമത്. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാമതും മാധ്യമപ്രവര്ത്തകന് പിയേഴ്സ് മോര്ഗന് നാലാമതുമാണ്.യുഎസ് പ്രസിഡന്റ് ബരാക് ഒബാമ 10-ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: