വാസ്തുവിന് വസ്തു എന്നാണ് അര്‍ത്ഥം. ദൈവികവിധിപ്രകാരവും പ്രപഞ്ച ശക്തിക്ക് അനുസരിച്ചും വസ്തുവില്‍ ഗൃഹവും ഗൃഹോപകരണങ്ങളും നിര്‍മ്മിക്കുകയോ ക്രമീകരിക്കുകയോ ചെയ്യുന്ന കലയാണ് വാസ്ത്രുശാസ്ത്രം.
വാസ്തു ജന്മം കൊണ്ട് അസുരനാണ്. മറ്റ് അസുരന്മാരെ പോലെ വാസ്തുവും ബ്രാഹ്മവിനെ തപസ് ചെയ്ത് നിരവധി വരങ്ങള്‍ നേടി. വരബലത്താല്‍ ശക്തനായിത്തീര്‍ന്ന വാസ്തു ദേവന്മാര്ക്കെതിരെ തിരിഞ്ഞു. കായബലം കൊണ്ട് ദേവേന്ദ്രന് ഉള്‍പ്പെടെയുള്ള ദേവതകളെ വാസ്തു നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു.
അവന്റെ പരാക്രമത്തില്‍ പൊറുതിമുട്ടിയ ദേവന്മാര് ഗത്യന്തരമില്ലാതെ ബ്രഹ്മാവിനെ തന്നെ ശരണം പ്രാവിച്ചു. അജയ്യനായ വാസ്തുവിനെ ബ്രഹ്മാവിനെ തന്നെ ശരണം പ്രാപിച്ചു. അജയ്യനായ വാസ്തുവിനെ നശിപ്പിക്കാന്‍ ബ്രഹ്മാവ് ദേവന്മാര്ക്ക് ഒരു തന്ത്രം ഉപദേശിച്ചു. വാസ്തുവുമായി യുദ്ധം ചെയ്യുക. ഏറ്റുമുട്ടലിനിടിയില്‍ വാസ്തുവിനെ ഭൂമിയിലേക്ക് തള്ളിയിടുക. അവിടെ കിടന്ന് പരാക്രമം കാട്ടുന്നതിനിടെ അവന്റെ കാല് നിര്യതികോണിലും തല ഈശാനകോണിലും വരുന്ന സന്ദര്‍ഭത്തില്‍ ദേവന്മാര് വാസ്തുവിന്റെ ഓരോ അവയവങ്ങളില്‍ കയറിയിരിക്കുക. അതോടെ അവന്റെ കഥ കഴിയും.
അങ്ങനെയിരിക്കെ, ഒരിക്കല്‍ വാസ്തുപുരുഷനുമായി യുദ്ധം നടക്കുന്നതിനിടയില്‍ ദേവന്മാര് അവനെ തന്ത്രപൂര്‍വ്വം ഭൂമിയിലേക്ക് തള്ളിയിട്ടു. ഭൂമിയില്‍ പതിച്ച വാസ്തു അവിന്റ കിടന്നുകൊണ്ട് പരാക്രമങ്ങള്‍ കാട്ടാന്‍ തുടങ്ങി.
ഭൂമിയില്‍ കിടന്ന് പരാക്രമം കാട്ടുന്നതിനിടെ ഒരു ദിവസം വാസ്തു മലര്‍ന്നു വീണു. തല ഈശാന കോണിലും കാല് നര്യതികോണിലുമായി. ദേവന്മാര് അവന്റെ മുകളിലേക്ക് ചാടി വീണു; ഓരോ അവയവങ്ങളിലായി ഇരുപ്പുറപ്പിച്ചു. അതോടെ വാസ്തുവിന്റെ ഗര്‍വ്വ് അടങ്ങി. ഈശാന നിര്യതി കോണിലായി അനങ്ങാതെ മലര്‍ന്നു കിടപ്പായി.
വാസ്തുപുരുഷന് ശ്രീ മഹാവിഷ്ണു തന്നെയാണ്. ലോക നന്മക്കായി ഭഗവാന് വാസ്തുവായി അവതരിക്കുകയായിരുന്നു. ആറടി മണ്ണിലും ഈ പ്രപഞ്ചം മുഴുവനും നിറഞ്ഞ് നില്‍ക്കുന്നതാണ് വാസ്തുപുരുഷന്. ഭൂമിയുടെ ഉപരിഭാഗമാണ് അദ്ദേഹത്തിന്റെ ശരീരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: