വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസില്‍ മുഖപ്രതികളിലൊരാളായ ലഷ്ക്കര്‍ ഇ തോയിബ ഭീകരന് ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്തതിന്റെ ടേപ്പുകള്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സി (എഫ്. ബി. ഐ) പുറത്തുവിട്ടു. പ്രോ പബ്ലിക്ക, പി.ബി.എസ്. ഷോ ഫ്രന്റ്ലൈല എന്നീ മാദ്ധ്യമസംഘങ്ങള് നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ടേപ്പുകള്‍ പുറത്തുവിട്ടത്.
ടേപ്പുകള്‍ പുറത്തുവിടുകയാണെങ്കില്‍ ഹെഡ്ലിയുടെ കുടുംബം അപകടത്തിലാകുമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളുകയായിരുന്നു. തനിക്കെതിരെ ധാരാളം തെളിവുകള്‍ നിങ്ങളുടെ കൈവശമുണ്ടെന്നും എങ്കിലും കൂടുതല്‍ തെളിവുകള്‍ താന്‍ തന്നു കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ നിങ്ങളിതുവരെ ഒരു അറസ്റ്റും നടത്തിയിട്ടില്ലെന്നും ടേപ്പില്‍ ഹെഡ്ലി പറയുന്നു.
ഇതേ തുടര്‍ന്നാണ് കേസില്‍ വധശിക്ഷ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഹെഡ്ലി ഹര്‍ജി നല്‍കിയത്. സുഹൃത്ത് പാക്കിസ്ഥാന് വംശജനായ കാനഡക്കാരന് തഹാവൂര്‍ റാണയ്ക്കെതിരെ തെളിവുകള്‍ നല്കാന് ഹെഡ്ലിയെ പ്രേരിപ്പിച്ചതും ഇതുതന്നെയാണെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: