കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് കാരണമായി പറഞ്ഞിരുന്നത് കാലാവസ്ഥാ വ്യതിയാനം മൂം അകാലത്തിലുണ്ടായ വര്‍ഷമാണ്. പക്ഷേ മഴ നിന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും കേരളത്തിലെ റോഡുകള്‍ കുഴികളായി തുടരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സാവകാശം വേണമെന്ന നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അപേക്ഷ കോടതി തള്ളിയിരിക്കുകയകാണ്. ഒക്ടോബര്‍ 30ഓടെ നാഷണല്‍ ഹൈവേ അതോറിറ്റിയും നവംബര്‍ 30ഓടെ കൊച്ചി കോര്‍പ്പറേഷനും റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന കോടതി ഉത്തരവ് അത്യധികം സ്വാഗതാര്‍ഹമാണ്. മൂന്നാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന കോടതി ഉത്തരവ് അപ്രായോഗികമാണെന്ന ഇവരുടെ വാദത്തിന് രൂക്ഷമായ വിമര്‍ശനമാണ് കോടതിയില്‍നിന്ന് ലഭിച്ചത്. കൊച്ചിന് കോര്പ്പറേഷന് ആവശ്യപ്പെട്ട സമയം മാര്‍ച്ച് 30 വരെയായിരുന്നു. 1252.5 കിലോമീറ്റര്‍ ദൂരമാണ് കേരളത്തിലെ നാഷണല്‍ ഹൈവേയ്ക്കുള്ളത്.
സംസ്ഥാനത്തിന്റെ കീഴിലുള്ളത് 23241 കിലോമീറ്റര്‍ റോഡാണ്. ഇതില്‍ 15172 കിലോമീറ്റര്‍ റോഡുകളുടെ അറ്റകുറ്റപ്പണിയാണ് പൂര്‍ത്തിയായിരിക്കുന്നത്. സ്റ്റേറ്റ് ഹൈവേയുടെ 55 ശതമാനവും നാഷണല്‍ ഹൈവേയുടെ 90 ശതമാനവും അറ്റകുറ്റപ്പണികളാണ് തീര്‍ത്തത്. 91 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ് അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചത്. ഇതോടൊപ്പം തീര്‍ത്ഥാടനകാലം തുടങ്ങാനിരിക്കെ ശബരിമല തീര്‍ത്ഥാടന പാതകളുടെ അറ്റകുറ്റപ്പണി പൂര്ത്തീകരിക്കാത്ത് ആശങ്കയുയര്‍ത്തുന്നു. കോടികോടി ജനങ്ങള്‍ എത്തുന്ന റോഡുകള്‍ സുരക്ഷിതമാക്കിയില്ലെങ്കില് തീര്‍ത്ഥാടകരുടെ ജീവനാണ് ബലി നല്‍കേണ്ടിവരിക. കേരളത്തില്‍ വാഹനാപകടങ്ങള്‍ തുടര്ക്കഥായി മാറുന്നതും റോഡ് പണിയില്‍ കാണിക്കുന്ന അനാസ്ഥയാണ്. കോഴിക്കോട് ഓട്ടോ ഡ്രൈവര്‍മാര്‍ കുഴിയില്‍ കിടന്നാണ് ഗതാഗതം സ്തംഭിപ്പിച്ച് പ്രതിഷേധിച്ചത്. പക്ഷേ കേരളാ മന്ത്രിസഭയ്ക്കും പ്രതിപക്ഷത്തിനും വിവാദങ്ങള്‍ വിതയ്ക്കുന്നതിനാണ്, ജനക്ഷേമകരമായ നടപടികള്‍ക്കല്ല പ്രാമുഖ്യം. അധികാരം മാത്രം സ്വപ്നം കാണുന്നവര്‍ക്ക് ജനക്ഷേമം ദുഃസ്വപ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: