പ്രപഞ്ചം മിഥ്യയാണെന്ന് മനസ്സിലാക്കി നീ എന്റെ കൂടെ കാട്ടിലേയ്ക്ക് വരിക എന്ന് ഗുരു പറയുന്നതുകേട്ട് ശിഷ്യന് പറഞ്ഞു. ഗുരോ എനിക്ക് ഭാര്യയും കുട്ടികളും ഉണ്ട്. അവരുടെ ഗതി എന്താകും? പത്നി, പുത്രന് മുതലായവരെക്കുറിച്ച് ചിന്തിയ്ക്കുന്നത് വെറുതെയാകുന്നു. മിക്കവാറും ജനങ്ങള്‍ സ്വാര്ത്ഥതത്പരന്മാരാകുന്നു എന്ന പറഞ്ഞ ഗുരു ശിഷ്യന് ഒരു ഗുളിക കൊടുത്തു. അത് ഭക്ഷിച്ചപ്പോള്‍ ശിഷ്യന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാം. എന്നാല്‍ മറ്റുള്ളവരുടെ ദൃഷ്ടയില് അയാള്‍ മൃതനായി.
വാവിട്ടുകരയുന്ന അയാളുടെ കുടുംബത്തിന്റെ അടുത്ത് ഒരു സന്യാസി വന്ന് ഇപ്രകാരം പറഞ്ഞു: ആരെങ്കിലും സ്വന്തം പ്രാണനെ വെടിഞ്ഞാല്‍ ഇവനെ ഉടനെ ജീവിപ്പിക്കാം. ദുഃഖിതയായ അമ്മയും ഭാര്യയും ഓരോ മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് പിന്മാറി. ഇത് കേട്ട ശിഷ്യന് ഗുരുവിന്റെ കൂടെപ്പോയി.
ഒരുകൈ ഭഗവാന്റെ ചരണകമലത്തിലും മറ്റേകൈ പ്രാപഞ്ചികകാര്യങ്ങളിലും സമര്‍പ്പിയ്ക്കുക. ഈശ്വരനെത്തീരെ മറന്ന് സംസാരകാര്യങ്ങളില് മമത ബാധിച്ചാല്‍ സാഫല്യംകിട്ടില്ല.
മായയ്ക്കധീനനായ മനുഷ്യന് പ്രാപഞ്ചികസുഖങ്ങളാല് ആകൃഷ്ടനാവുകയും ഭോഗവിലാസങ്ങളില് ഏറെയേറെ നിമഗ്നനാവുകയും ചെയ്യുന്നു. അജ്ഞാനം നിമിത്തം വിവേകമറ്റു രക്ഷപ്പെടാന്‍ ആഗ്രഹിയ്ക്കുന്നില്ല. ഭഗവാന്റെ മായയ്ക്ക് അധീനനായി ജീവന് സംസാരത്തില്‍ ബദ്ധനായിത്തീരുന്നു. ഭഗവത്കൃപയാല്‍ മുക്തനായും ഭവിയ്ക്കുന്നു. ഇങ്ങനെ ബന്ധനത്തിനും മോചനത്തിനും കാരണം ഈശ്വരന്തന്നെയാകുന്നു. ഈ സംസാരം ഭഗവാന്റെ വെറും ലീലയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: