Categories: India

യെദ്യൂരപ്പയുടെ ജാമ്യാപേക്ഷ 20ന് പരിഗണിക്കും

Published by

ബംഗളൂരു: ഭൂമി ഇടപാട്‌ കേസില്‍ റിമാന്‍ഡിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ജസ്റ്റിസ്‌ ബി.വി. പിന്റോയാണ്‌ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്‌ മാറ്റിവച്ചത്‌.

തിങ്കളാഴ്ചയായിരുന്നു യെദ്യൂരപ്പ ജാമ്യാപേക്ഷ നല്‍കിയത്‌. ലോകായുക്ത കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് യെദ്യൂരപ്പയെ റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ യെദ്യൂരപ്പയെ ജയദേവ കാര്‍ഡിയോളജി ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരത്തോടെ യെദ്യൂരപ്പയ്‌ക്ക്‌ ആശുപത്രി വിടാനാകുമെന്ന്‌ ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന ആശുപത്രി ഡയറക്‌ടര്‍ ഡോ. സി.എന്‍.മഞ്ജുനഥ്‌ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by