മാഞ്ഞൂറ്‍: വെയിറ്റംഗ് ഷെഡ് ഇലക്ട്രിസിറ്റി ഓഫീസിന് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മാഞ്ഞൂറ്‍ പഞ്ചായത്താണ് വിചിത്രമായ ഈ തീരുമാനം എടുത്തത്. പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലെ വെയിറ്റിംഗ് ഷെഡ്ഡാണ് സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ ഇവര്‍ കെഎസ്ഇബിയ്ക്ക് നല്‍കിയിത്. തൊഴിലാളികള്‍ ഞായറാഴ്ച വെയിറ്റിംഗ് ഷെഡിന് ഷട്ടര്‍ പിടിപ്പിക്കാനെത്തിയപ്പോഴാണ് സമീപവാസികള്‍ സംഭവമറിയുന്നത്. വിവരമറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഷട്ടര്‍ പിടിപ്പിക്കുവാനുള്ള നീക്കം തടയുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡണ്റ്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെയും ബിജെപി പ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. കുറുപ്പന്തറ ടൗണിലെ ചില കുത്തക സ്ഥാപനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പഞ്ചായത്ത് ഈ നടപടികള്‍ സ്വീകരിച്ചതെന്നാണ് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്റ്റ് സജി ഇരവിമംഗലം അരോപിച്ചത്. തുടര്‍ന്ന് കൂടുതല്‍ ബിജെപി പ്രവര്‍ത്തകരെത്തി പഞ്ചായത്തിണ്റ്റെ ഭരണഘടനാവിരുദ്ധമായ നടപടി ചോദ്യം ചെയ്തതൊടെ വെയിറ്റിംഗ് ഷെഡ് അടച്ചു കെട്ടാനുള്ള നീക്കം ഉപേക്ഷിച്ചതായി പഞ്ചായത്ത് പ്രസിഡണ്റ്റ് ആന്‍സി സിബി പറഞ്ഞു. ബിജെപി നേതാക്കളായ ഗോപി, സജി, പുരുഷോത്തമന് എന്നിവര്‍ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: