Categories: Kottayam

മണ്‍കൂനയില്‍ ഓട്ടോതൊഴിലാളികള്‍ തെങ്ങുനട്ടു

Published by

പാലാ: ഗതാഗതം തടസ്സപ്പെടുത്തി റോഡിലിറക്കിയ മണ്‍കൂനയില്‍ ഓട്ടോതൊഴിലാളികള്‍ തെങ്ങും വാഴയും നട്ട്‌ പ്രതിഷേധിച്ചു. നഗരമദ്ധ്യത്തില്‍ കട്ടക്കയം റോഡിനോട്‌ ചേര്‍ന്നുള്ള സമൂഹമഠം റോഡിലാണ്‌ സംഭവം. മഴ പെയ്താല്‍ വെള്ളക്കെട്ടുള്ള റോഡ്‌ ഉയര്‍ത്തുന്നതിണ്റ്റെ ഭാഗമായാണിവിടെ മണ്ണിറക്കിയിരിക്കുന്നത്‌. എന്നാല്‍ ഇത്‌ നിരത്താതെ കൂനയായിക്കിടക്കുന്നത്‌ ഗതാഗതതടസമുണ്ടാക്കുന്നു. മഴ പെയ്താല്‍ വഴിയിലൂടെയുള്ള കാല്‍നടയാത്രയും ബുദ്ധിമുട്ടാണ്‌. നിരവധി വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കുമുള്ള റോഡ്‌ വെള്ളം കെട്ടിനില്‍ക്കുന്ന കാര്യം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ റോഡ്‌ മണ്ണിട്ടുയര്‍ത്തുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by