മുണ്ടക്കയം: മുണ്ടക്കയത്തിനടുത്ത് കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ വടക്കേമലയില്‍ ഉരുള്‍പൊട്ടി വാന്‍ നാശനഷ്ടം. കഴിഞ്ഞദിവസം ഉണ്ടായ നാല് ഉരുളുകളാണ് നാശം വിതച്ചത്. എമ്പത്തിയെട്ട് മേപ്പുഴു, വടക്കേമല എസ്റ്റി കോളനി ജംഗ്ഷന്‍, എസ്റ്റി കോളനി ടോപ്പ്, പള്ളി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പൊട്ടിയ ഉരുളില്‍ അമ്പതേക്കറോളം കൃഷിഭൂമി ഒലിച്ചു പോയി. നാല് പേരുടെ വീട് ഭാഗികമായി നശിച്ചു. കുറുക്കന്‍ പാറയില്‍ ലക്ഷമണന്‍, ഓലിക്കല്‍ രവീന്ദ്രന്‍, രാജമ്മ ഓലിക്കല്‍പുരയിടം, ബിനോയി മുട്ടത്തോട്ടില്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി നശിച്ചത്. ഏറ്റവും കൂടുതല്‍ നാശം വിതച്ചുകൊണ്ട് എണ്‍പത്തിയെട്ട് മേപ്പുഴുവില്‍ നിന്ന് പുല്ലകയാറ്റിലേക്കൊഴുകിയ മലവെള്ളം എന്തയാര്‍-വടക്കേമല-വെള്ളപൊട്ട് റോഡ് തകര്‍ത്തു. കനകപുരം ഭാഗത്തും മുകള്‍ഭാഗത്തും അമ്പത് മീറ്ററുകളോളം റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. റോഡിന് ചെറിയ ചാലായൊഴുകിയിരുന്ന കച്ചിടം കാന മലവെള്ള പാച്ചിലില്‍ വലിയ പുഴയായി മാറി. കച്ചിനം കാനയ്‌ക്ക് ഇരുവശത്തുള്ള കൃഷിഭൂമികളാണ് പ്രധാനമായും ഒലിച്ചുപോയത്.ഉരുളിലെ മലവെള്ളപാച്ചിലില്‍് കുറുക്കന്‍ പാറയില്‍ ലക്ഷ്മണണ്റ്റെ വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഭിത്തിക്ക് വിള്ളല്‍ സംഭവിച്ച വീടിണ്റ്റെ ചായ്പ് തകര്‍ന്നൊഴുകിപ്പോയി. തലനാരിഴയ്‌ക്കാണ് ലക്ഷ്മണനും കുടുംബവും രക്ഷപ്പെട്ടത.് ഇവരുടെ മുപ്പത്തിയഞ്ച് സെണ്റ്റ് സ്ഥലം ഒഴുകിപ്പോയിട്ടുണ്ട്. സമീപത്തുള്ള കൈപ്പന്‍പ്ളാക്കല്‍ തങ്കണ്റ്റെ അറുപത്തിയഞ്ച് സെണ്റ്റോളം സ്ഥലം ഒലിച്ചുപോയിട്ടുണ്ട്. വടക്കേമല പള്ളിയുടെ സമീപത്തുകൂടിയൊഴുകിയ ഉരുളില്‍ ജനങ്ങള്‍ കുടിവെള്ളം ശേഖരിച്ചിരുന്ന പഞ്ചായത്ത് കിണര്‍ മൂടിപ്പോയി. ഇവിടെ മണ്ണൊലിച്ചുപോയതിനെ തുടര്‍ന്ന് റബര്‍മരങ്ങള്‍ കടപുഴകികൊണ്ടിരിക്കുകയാണ്. സമീപത്തുള്ള എസ്റ്റി കോളനി റ്റോപ്പില്‍കൂടി ഒഴുകിയ ഉരുള്‍ജലത്തില്‍ ഏക്കറുകണക്കിന് കൃഷിഭൂമി ഒലിച്ചുപോയി. ഇവിടെ രാജു ഓലിക്കല്‍പുരയിടത്തിണ്റ്റെ അഞ്ച് സെണ്റ്റ്, ഓലിക്കല്‍ പുരയിടം രാജമ്മയുടെ ഭൂമി, കെ.എല്‍.ദാനിയലിണ്റ്റെ മുപ്പത്സെണ്റ്റ് സ്ഥലം എന്നിവ ഒലിച്ചുപോയി. സമീപത്തുള്ള ജോസഫ് വടക്കേപറമ്പലിണ്റ്റെ വീട് സുരക്ഷാ ഭീക്ഷണി നേരിടുകയാണ്. ഇതിനു സമീപം പാപ്പാനി തോട്ടിനു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ ടൂറിസ്റ്റ് കേന്ദ്രമായ പാപ്പാനിതോടിണ്റ്റെ പാലത്തിണ്റ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കൊരട്ടിയില്‍ വിശ്വനാഥന്‍, തടത്തില്‍ സണ്ണി, ജോസഫ് മനക്കല്‍,ജോസ് പള്ളിവാതുക്കല്‍, ജോസഫ് ഇടതൊട്ടിയില്‍, ജോസ് മനക്കല്‍, ജോസഫ് ഫ്രാന്‍സിസ് മനക്കല്‍, എബ്രഹാം ഡോമിനിക്സ്, കാരിക്കല്‍ ജോസഫ്,വരിക്കമാക്കല്‍ സണ്ണി, കൈപ്പന്‍മാക്കല്‍ സണ്ണി, കിഴക്കേടത്ത് റോയി, മുല്ലമല ദിവാകരന്‍,തങ്കന്‍ കൈപ്പന്‍മാക്കല്‍, രവീന്ദ്രബാബു കുനിയഴകത്ത്, കുഞ്ഞുമോന്‍ കിളയമ്പ്രയാല്‍, പേഴുകാട്ടില്‍ ജോയി, ചെന്നാപ്പാറ മോഹനന്‍, പ്രഭാകരന്‍ കച്ചിടത്ത്, സതീഷ്കുമാര്‍, മലമാക്കല്‍ ത്രേസ്യാമ്മ, മുല്ലമല രാജേന്ദ്രന്‍, കാവക്കുളം മറിയാമ്മ, മുല്ലമല സുരേന്ദ്രന്‍, വാര്യാമറ്റം ദാസന്‍ എന്നിവരുടെ കൃഷിഭൂമികളാണ് നശിച്ചത്. പ്രദേശത്തെ മൂന്നര അമ്പത്തിയേഴ് കോളനി റോഡ്, എന്തയാര്‍-വടക്കേമല-വെള്ളപൊട്ട് റോഡ്, വടക്കേമല-ഉറുമ്പിക്കര റോഡ്, വെംബ്ളി-ഉറുമ്പിക്കര റോഡ് എന്നിവ ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. കൃഷി ഓഫീസര്‍ ലൂയിസ്സ് തോമസ്, വില്ലേജ് ഓഫീസര്‍ റോയി തോമസ്, വില്ലേജ് ഉദ്യോഗസ്ഥരായ സാലി മുഹമ്മദ്, സുദീപ് കുമാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: