കോട്ടയം: മാലിന്യപ്രശ്നം പരിഹരിക്കാന്‍ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യും. സാമൂഹ്യ ഐക്യദാര്ഢ്യപക്ഷാചരണത്തിണ്റ്റെ ജില്ലാതല സമാപനസമ്മേളനം മാങ്ങാനം സെണ്റ്റ് ജോണ്‍സ് സിഎസ്ഐ ചര്‍ച്ച് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗാന്ധിജി ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ആത്മാവിനെ കണ്ടെത്തി ഗ്രാമവികസനം ജീവിത ദൗത്യമായി ഏറ്റെടുത്ത മഹാത്മാവാണ്. ലോകം ഗാന്ധിജിയുടെ ജന്മദിനം അംഹിസാദിനമായി ആചരിക്കുന്നത് ഭാരതീയരായ നാം ഏവര്‍ക്കും അഭിമാനിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരതം ലോകത്തിലെ ഏറ്റവും വിലയ സമ്പന്നരാജ്യമായി മാറാന്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ സമൂഹത്തില്‍ നാടപ്പാക്കാന്‍ നമുക്ക് കൂട്ടായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഊര്‍ജ്ജിതമാക്കണമെന്നും പുതിയ തലമുറ സമാധാനത്തിണ്റ്റെ പാതയിലൂടെ പോകണമെന്നും വിജ്ഞാനം ആര്‍ജിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എന്‍.ജെ.പ്രസാദ്, പളളം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് ജോണി ജോസഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോര്‍ജുകുട്ടി, ലിസിയമ്മ സണ്ണി, ഷൈല സജി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റുമാരായ എന്‍.ജീവകുമാര്‍, ജെസ്സി ചാക്കോ, രജനി സന്തോഷ്, ഷേര്‍ളി രവീന്ദ്രന്, പത്മകുമാരി എന്നിവര്‍ ആശംസ നേര്‍ന്നു. പളളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് ലതാകുമാരി സലിമോന്‍ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം. നജീം നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി കളത്തിപ്പടി ബസ് സ്റ്റോപ്പില്‍ നിന്നാരംഭിച്ച ഐക്യദാര്‍ഢ്യ സന്ദേശയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍ ഫ്ളാഗ് ഓഫ് ചെയ്തു. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ ൨മുതല് ൧൬വരെ രണ്ടാഴ്ചക്കാലം പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് സാമൂഹ്യ ഐക്യാദാര്‍ഢ്യ പക്ഷാചരണം ആചരിച്ചത്. ‘വിജ്ഞാനമുന്നേറ്റത്തിലൂടെ അവസരസമത്വത്തിലേക്ക്’ എന്നുളളതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: