വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമിയുത്സവത്തിനുള്ള കൊടിക്കയര്‍ ആഘോഷപൂര്‍വ്വം സമര്‍പ്പിച്ചു. താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആനപ്പുറത്താണ് കൊടിക്കയര്‍ ക്ഷേത്രത്തിലേക്ക് ആനയിച്ചത്. വൈക്കത്ത് ഉണ്റ്റാശ്ശേരിക്കുടുംബക്കാര്ക്കാണ് കൊടിക്കയര്‍ സമര്പ്പമത്തിനുള്ള അവകാശം. വ്രതശുദ്ധിയോടെയാണ് പുതിയ കൊടിക്കയര്‍ നിര്‍മ്മിച്ചത്. വൈക്കം മഹാദേവക്ഷേത്രത്തിനു പുറമെ ഉദയനാപുരം ക്ഷേത്രത്തിലും കൊടിക്കയര്‍ സമര്‍പ്പിക്കുന്നത് ഈ കുടുംബക്കാര്‍തന്നെയാണ്. ഇന്നലെ രാവിലെ വൈക്കം മഹാദേവക്ഷേത്രത്തില്‍ കൊടിക്കയര്‍ സമര്‍പ്പിച്ചശേഷം ഉദയനാപുരം ക്ഷേത്രത്തിലും കൊടിക്കയര്‍ സമര്‍പ്പിച്ചു. നവംബര്‍ 8ന് വൈക്കത്തപ്പണ്റ്റെ അഷ്ടമിയുത്സവത്തിന് കൊടിയേറും. പ്രസിദ്ധമായ വൈക്കത്തഷ്ടമി നവംബര്‍ 19നാണ്. വൈക്കം മഹാദേവക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിണ്റ്റെ പ്രാരംഭചടങ്ങുകള്‍ ആരംഭിച്ചു. മുഖസന്ധ്യാവേലയും പുള്ളി സന്ധ്യാവേലയും പൂര്‍ത്തിയായി. തുടര്‍ന്നുള്ളത് അഷ്ടമി ഉത്സവത്തിണ്റ്റെ കോപ്പുതൂക്കലുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: