വാഷിംങ്ടണ്‍: 2010ല്‍ ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സര്‍വ്വീസായ ഗൂഗിള്‍ ബസ് നിര്‍ത്തുന്നു. ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഗൂഗിള്‍ പ്ലസിന്റെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദീകരിക്കാനായാണ് ഗൂഗിള്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
നിരവധി സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തിയ ഗൂഗിള്‍ ബസ് നിര്‍ത്തലാക്കാന്‍ വിവാദങ്ങളും ഒരു കാരണമാണ്. സെന്‍ അപ്പ് ചെയ്യാതെ തന്നെ ജിമെയിലില്‍ നിന്ന് ഗൂഗിള്‍ ബസിലേയ്ക്ക് എത്തിപ്പെടുന്നുവെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കടന്നു കയറുന്നുവെന്ന ആരോപണം ബസിന്റെ വളര്‍ച്ചയ്ക്ക് തിരിച്ചടിയായിരുന്നു.
ഗൂഗിള്‍ ബസും ബസ് എപിഐയും കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ നിര്‍ത്തുമെന്ന് പ്രൊഡക്ട് വൈസ് പ്രസിഡന്റ് ബ്രാഡ്ലി ഹോറോവിറ്റ്സ് ഗൂഗിള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തു. ഇതിനു ശേഷം ഗൂഗിള്‍ ബസില്‍ അപ്ഡേറ്റുകള് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ നിലവിലുള്ള ഉള്ളടക്കം ഗൂഗിള്‍ ടേയ്ക്ക് ഔട്ടിന്റെ സഹായത്തോടെ ഡൗണ്‍ലോഡ് ചെയ്യാനാകും.
ഫേസ്ബുക്കിനെ വീഴ്ത്താനായി എത്തിയ ബസ് പക്ഷേ അത്ര കണ്ട് വിജയിച്ചില്ല. ബസ് ഒരു പരാജയമാകുന്നുവെന്ന് തോന്നിയപ്പോഴാണ് ഗൂഗിള്‍ 2011 ജൂണ്‍ 28ന് ഗൂഗിള്‍ പ്ലസുമായി രംഗത്തെത്തിയത്. ബസ് പൂര്‍ണ്ണമായും നിര്‍ത്തലാക്കി ഗൂഗിള്‍ പ്ലസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: