പാലാ : വികസന കാര്യത്തില്‍ കടപ്പാട്ടൂരിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും സമഗ്രവികസനം ആവശ്യപ്പെട്ടും മുത്തോലി ഗ്രാമപഞ്ചായത്ത് കടപ്പാട്ടൂറ്‍ വാര്‍ഡ് പ്രതിനിധിയും യുവമോര്‍ച്ച നിയോജകമണ്ഡലം ഖജാന്‍ജിയുമായ ടി.ടി വിനീത് ഇന്നലെ നടത്തിയ ഉപവാസം ഒരു നാടിണ്റ്റെ വികാരമായി. ഉപവാസത്തിന് പിന്തുണയര്‍പ്പിച്ച് സാമൂഹിക പ്രവര്‍ത്തകരും പാര്‍ട്ടിപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഉപവാസപന്തലിലെത്തി വിനീതിന് അനുമോദനമര്‍പ്പിച്ചു. കടപ്പാട്ടൂറ്‍ ഗോപുരകവലയില് രാവിലെ ൭ ന് ആരംഭിച്ച ഉപവാസം കടപ്പാട്ടൂറ്‍ വിജയോദയം എന്‍എസ്എസ് കരയോഗം പ്രസിഡണ്റ്റ് വി. മുരളീധരന് നായര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എം മാണി ഉള്‍പ്പടെ ഭരണാധകാരികള്‍ വികസന കാര്യത്തില്‍ കടപ്പാട്ടൂരിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പാലാ നഗരത്തിനോടു ചേര്‍ന്നു കിടക്കുന്ന കടപ്പാട്ടൂരിണ്റ്റെ സമഗ്രവികസനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിണ്റ്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. അപ്രോച്ച് റോഡിണ്റ്റെ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂറ്‍ ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ ടാര്‍ ചെയ്ത് നവീകരിക്കണം, ശുദ്ധജലക്ഷാമം പരിഹരിക്കണം, ആരോഗ്യകേന്ദ്രം തുടങ്ങണം തുടങ്ങി കടപ്പാട്ടൂരിണ്റ്റെ പ്രശ്നങ്ങള്‍ നിരവധിയാണെന്നും നഗരത്തിനോടു ചേര്‍ന്നുള്ള ഏറ്റവും ജനസാന്ദ്രതയുള്ള പഞ്ചായത്താണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന സമീപ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന വികസന ആനുകൂല്യങ്ങള്‍ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ കടപ്പാട്ടൂറ്‍ ഉള്‍പ്പെടുന്ന മുത്തോലി പഞ്ചായത്തിനും ലഭ്യമാക്കണമെന്ന ആവശ്യവും ഉപവാസവേദിയില്‍ പ്രസംഗിച്ചവര്‍ പ്രകടിപ്പിച്ചു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്റ്റ് ഹരി പടിഞ്ഞാറ്റിന്‍കര അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്റ്റ് റ്റി.ആര് നരേന്ദ്രന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്റ്റ് എന്‍.കെ ശശികുമാര്‍, മണ്ഡലം പ്രസിഡണ്റ്റ് പി.പി നിര്‍മ്മലന്‍, ജനറല്‍ സെക്രട്ടി മോഹനന്, സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ജി. രണ്‍ജിത്ത്, ടി.ഡി ബിജു, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്റ്റ് ബിജു കടപ്പാട്ടൂറ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് എസ്, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ബേബി പള്ളിത്താഴെ, മഹിളാമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡണ്റ്റ് ശുഭ സുന്ദര്‍രാജ്, ദിലീപ് വള്ളിച്ചിറ, പ്രകാശ് ഉരാശാല എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡണ്റ്റ് ഏറ്റുമാനൂറ്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എം. സന്തോഷ്കുമാര്‍, സംസ്ഥാന കാമ്പയിന് കമ്മറ്റി കണ്‍വീനര്‍ അഡ്വ. നാരായണന് നമ്പൂതിരി, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. എസ് ജയസൂര്യന്‍, പ്രൊഫ. ബി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: