ഗതേശോകോ നകര്‍ത്തവ്യോഃ
ഭവിഷ്യം നൈവ ചിന്തയേല്‍
വര്‍ത്തമാനേന കാലേന
പ്രവര്‍ത്തന്തോവിചക്ഷണാഃ
ശ്ലോകാര്‍ത്ഥം
‘കഴിഞ്ഞതെല്ലാം കഴിഞ്ഞുപോയല്ലോ അതിനെക്കുറിച്ച് എന്തിന് വേവലാതി? വരാന്‍ പോകുന്ന ഭാവിയാണെങ്കില്‍ അത് തികച്ചും അജ്ഞാതം. അതിനെക്കുറിച്ചും വേവലാതി ആവശ്യമില്ല.’
വര്‍ത്തമാനകാലത്ത് സുകൃതം ചെയ്യാന്‍ കഴിഞ്ഞാല്‍ ഭാവിയെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. ഭൂതകാലത്താണെങ്കില് നാം അനുഭവിച്ചുകഴിഞ്ഞതാണ്. ഈ നിലയ്ക്ക് വര്‍ത്തമാനകാലത്തെ സസന്തോഷം സ്വാഗതം ചെയ്യുക.സല്‍കൃത്യങ്ങളില്‍ ഇടപെടുക.
ബുദ്ധിശാലികള്‍ക്ക് പല കാലങ്ങളില്ല. വ്യാകാരണത്തില്‍ പറയുന്ന മൂന്നുകാലവും അവര്‍ക്കില്ല. ഒരേ ഒരു കാലം മാത്രമേ അവര്‍ നിരീക്ഷിക്കുന്നുള്ളൂ. അത് വര്‍ത്തമാനകാലമാണ്. വര്‍ത്തമാനത്തില്‍ തന്നെ അവര്‍ ജീവിക്കുകയും ചെയ്യുന്നു. വര്ത്തമാനകാലത്തില്ക്കൂടി അവര്‍ക്ക് ഭാവിയെ ഉണ്ടാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: