പോര്‍ട്ട് മോര്‍സ്ബി: പാപ്പുവ ന്യൂഗിനിയില്‍ വിമാനം തകര്‍ന്ന് 28 പേര് മരിച്ചു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പടെ നാലുപേര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ട പൈലറ്റുമാരില്‍ ഒരാള്‍ ഓസ്ട്രേലിയക്കാരനും മറ്റൊരാള്‍ ന്യൂസിലാണ്ടുകാരനുമാണ്. ലേയില്‍ നിന്നു മഡാംഗിലേക്ക് വരികയായിരുന്ന പി.എന്‍.ജി ഡാഷ് 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
മഡാംഗിന് 20 കിലോമീറ്റര്‍ തെക്ക് വച്ചാണ് വിമാനം തകര്‍ന്ന് വീണത്. മഡാംഗില് മക്കളുടെ ബിരുദധാന ചടങ്ങില്‍ പങ്കെടുക്കുന്നതിന് വരികയായിരുന്ന രക്ഷിതാക്കളാണ് മരിച്ചവരിലേറെയും. അപ്രതീക്ഷിതമായി വീശിയ കൊടുങ്കാറ്റിലാണ് ഇരട്ട പ്രൊപ്പലര്‍ വിമാനം അപകടത്തില്പ്പടാന് ഇടയാക്കിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: