കോ ഹി ഭാരഃ സമര്‍ത്ഥാനാം
കിം ദുരം വ്യവസായിനാം
കോ വിദേശഃ സവിദ്യാനാം
കഃ പരഃ പ്രിയവാദിനാം
ശ്ലോകാര്‍ത്ഥം: ��കരുത്തനും, ശക്തനും നേടാന്‍ പറ്റാത്തതായി ഒന്നുമില്ല. കച്ചവടക്കാര്‍ക്കും (വണിക്കുകള്‍ക്ക്) എത്താന്‍ പറ്റാത്തതായി ഒരു സ്ഥലവുമില്ല, പണ്ഡിതന്മാര്ക്ക് ഒരു നാടും വിദേശമല്ല. ഒരു നല്ല സംഭാഷണപ്രിയനു അപരിചിതമായ വ്യക്തിയോ വിഷയമോ ഇല്ല.
ഗുരുചാണക്യന്റെ സാമൂഹ്യ അപഗ്രഥനത്തില്‍ കൂടി ഇതിനകം തന്നെ പ്രമാണങ്ങള്‍ പലതും അവതരിപ്പിച്ചുകഴിഞ്ഞു. സമൂഹത്തിന്റെ ദൈനംദിനമാറ്റങ്ങള് കൃത്യമായി ശ്രദ്ധിക്കുന്നു നമ്മള് എങ്കില്‍ ഇതൊക്കെ നമുക്കും കണ്ടെത്താവുന്നവയാണ്. കരുത്തന്മാരും ബലിഷ്ഠന്മാരും ആയ ആളുകള്‍ മുന്നോട്ടു കുതിക്കുന്നതിന്റെ ചിത്രം അദ്ദേഹം വരയ്ക്കുന്നു. കരുത്ത് രണ്ടിനും വേണം, ശരീരത്തിനും മനസ്സിനും. രണ്ട് തരത്തിലും ബലം ആവശ്യമാണ്, ശരീരം ഉപയോഗിക്കാനും മനസ്സ് പ്രയോഗിക്കാനും. പതിനെട്ടു പത്തൊമ്പതും നൂറ്റാണ്ടുകളിലെ ശാസ്ത്ര�ിവൃദ്ധിയും ഇതു തന്നെ വിളിച്ചുപറയുന്നു. ശ്രീലങ്കയോളം പോന്ന രണ്ടു ദ്വീപുകള്‍ ചേര്‍ന്നുള്ള ഇംഗ്ലണ്ടിന് സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യം ലോകത്തില്‍ കെട്ടിപടുക്കാന്‍ കഴിഞ്ഞതും ഇതേകരുത്തു കൊണ്ടുതന്നെ. വ്യാപാരവിഷയങ്ങളെ കുറിച്ചും നമുക്ക് ചരിത്രപശ്ചാത്തലത്തില്‍ തന്നെ പരിശോധിക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ലോകം മുഴുവന്‍ കച്ചവടം ചെയ്യാനായി കപ്പലോടിച്ചുവന്നവരാണ് യൂറോപ്യന്മാര്. അവരെത്താത്ത മരുപ്രദേശങ്ങളോ, അവരെത്താത്ത കൊടു കാടുകളോ �ൂമിയിലില്ല. പാണ്ഡിത്യത്തിന്റെ കഥയും ഇതുപോലെ തന്നെ. ലോകത്തിലൊരു രാജ്യത്തിനും ചാള്‍സ് ഡാര്‍വിനോ, കാള്‍മാര്‍ക്സോ വിദേശികളല്ല. സര്‍വ്വരാലും, സര്‍വ്വസമയത്തും ആരാധിക്കപ്പെടുന്ന വിജ്ഞാനത്തിന്റെ സൂത്രധാരന്മാരായ ശാസ്ത്രജ്ഞന്മാര്ക്കും കലാകാരന്മാര്ക്കും എവിടെയും പ്രവേശമുണ്ട്. എവിടെയും സ്ഥാനമുണ്ട് അതുപോലെ സം�ാഷണ വിദഗ്ദ്ധരായ ആളുകളില്ലേ നമ്മുടെയിടയില്‍? ഏതു വിഷയവും അതിസമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ അവര്‍ക്കു കഴിയും. അറിവുണ്ടെങ്കിലും ഇല്ലെങ്കിലും അതുപറഞ്ഞുഫലിപ്പിക്കാന് അവര്‍ക്കൊരു പ്രത്യേക കൗശലമുണ്ട്. ശാസ്ത്രമോ, കവിതയോ, കഥയോ, നാടകമോ, ഏതുമാകട്ടെ അതേകുറിച്ചുള്ള അവരുടെ സരസ്വതീവിലാസം അപാരം തന്നെ.
ഗുരുചാണക്യന്‍ ഗൗരവം പൂണ്ട ഒരു ചിന്തകനാണ്. പക്ഷെ മറ്റുള്ളവരുടെ കഴിവുകള്‍ കാണാത്ത വിധമുള്ള അന്ധത അദ്ദേഹത്തിനില്ല. നല്ലൊരു പ്ര�ാഷകനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു, നല്ലൊരു പണ്ഡിതനെ അദ്ദേഹം ബഹുമാനിച്ചു. നല്ലൊരു കച്ചവടക്കാരനെ അദ്ദേഹം അനുമോദിച്ചു. ചാണക്യന്റെ ഹൃദയവിശാലതയാണു ഇവിടെ വ്യക്തമാകുന്നത്. അന്യന്റെ കഴിവുകളെ അസൂയയോടെ കാണുകയല്ല, ആസ്വദിക്കുകയും, അനുമോദിക്കുകയും ആണ് വേണ്ടതെന്ന് ഗുരു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ അവസരത്തില്‍ ഒരു ചെറിയ പരാമര്‍ശം കൂടി ഉചിതമായിരിക്കും. രണ്ടാം ലോകമഹായുദ്ധക്കാലത്തും പിന്നീട് ഐക്യരാഷ്ട്രസ�യാല്‍ തര്‍ക്കസ്ഥലങ്ങളില്‍ രക്ഷാ�ടന്മാരായി പ്രയോഗിക്കപ്പെട്ടപ്പോഴും ഇന്ത്യന്‍ സൈന്യം വേണ്ടത്ര ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. സുദര്‍ശനെപ്പോലുള്ള ശാസ്ത്രജ്ഞന്മാരും ് കൃഷ്ണമേനവനെപ്പോലുള്ള രാഷ്ട്രതന്ത്രജ്ഞന്മാരും അതോടൊപ്പം നിരവധി ആര്‍ട്ടിസ്റ്റുകളും ഡോക്ടര്‍ന്മാരും എഞ്ചിനീയര്‍മാരുമൊക്കെ മറുനാടുകളില്‍ ചെന്ന് മാനനീയന്മാരാകുന്നു. ചാണക്യഗുരു തന്നെ മറ്റൊരു ഉദാഹരണം. അദ്ദേഹത്തിന്റെ തന്നെ അര്‍ത്ഥശാസ്ത്രം ആരാധിക്കപ്പെടാത്ത രാജ്യങ്ങളില്ല.
– എം.പി.നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: